Tuesday, May 7, 2024 4:50 pm

കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്ന് റവന്യൂമന്ത്രി ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്ന് റവന്യൂമന്ത്രി. പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിന് ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സർക്കാരാണെന്ന് റവന്യുമന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. അതേസമയം പ്രളയ പുനരധിവാസത്തിൽ സർക്കാർ പൂർണ്ണമായും പരാജയപെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂത്തുമലയിൽ രണ്ടു വർഷം ആയിട്ടും ഒരു വീട് പോലും കൈമാറിയില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി.സിദ്ധിക്ക് ആരോപിച്ചു.

പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. കവളപ്പാറയിലെ പുനരധിവാസത്തിന് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ദുരന്തത്തിൽ ഇനിയും സഹായം കിട്ടാനുള്ളവർക്ക് ഉടൻ സഹായം നൽകുമെന്ന് മന്ത്രി കെ.രാജൻ മറുപടി നൽകി. കവളപ്പാറയിൽ 58 പേരുടെ വീട് നിർമാണം നടന്നു വരുന്നു. പൂത്തുമലയിൽ 95 കുടുംബങ്ങളെ ആണ് മാറ്റിപ്പാർപ്പിക്കാൻ ഉദ്ദേശിച്ചത്. ഇവിടെ 38 വീടുകൾ ഈ മാസം പൂർത്തീകരിക്കും. പുത്തുമലയിൽ18 വീടുകൾ നിർമ്മിക്കാമെന്നേറ്റ സ്പോൺസർ പിൻമാറി. അതിനു പകരം പുതിയ പദ്ധതി തയ്യാറാക്കുന്നു.

എല്ലാവരുമായും സഹകരിച്ചു പുനരധിവാസം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മന്ത്രി കെ.രാജൻ ആവശ്യപ്പെട്ടു. വാടക കെട്ടിടത്തിൽ താമസിക്കുന്നവരുടെ വാടക പോലും സർക്കാർ കൊടുക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമാണ്. സ്പോൺസേഴ്സിന് വേണ്ട ഏകോപനം കിട്ടിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ചെയ്ത പ്രവൃത്തികൾ സർക്കാർ പാതിവഴിയിൽ നിർത്തിയെന്നും സതീശൻ ആരോപിച്ചു.

റീ ബിൽഡ് കേരളയിൽ പ്രഖ്യാപിച്ച 7405 കോടിയിൽ 460 കോടിയുടെ പദ്ധതി മാത്രമാണ് മൂന്ന് വർഷത്തിൽ നടപ്പാക്കിയത്. രണ്ട് കൊല്ലമായിട്ടും രേഖകൾ ശരിയാക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് റവന്യൂ വകുപ്പെന്നും സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണതരംഗം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം ; മുഖ്യമന്ത്രിയോട് വിഡി സതീശന്‍

0
തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ടി സിദ്ധീഖ്

0
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ടി...

പെരുന്തേനരുവിയില്‍ പമ്പിങ്ങ് തടസ്സപെട്ടിട്ട് രണ്ടു ദിവസം ; പരിഹാരം കാണാതെ അധികൃതര്‍

0
റാന്നി : വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിങ്ങ് തടസ്സപ്പെട്ടിട്ട്...

താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന് ? കാരണം വ്യക്തമാക്കി വിദ്യാഭ്യാസ...

0
തിരുവനന്തപുരം: സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പി.ടി.എ.യ്ക്കും കൂടി അനുമതി...