പോലീസ് ഇടപെട്ട് വിവാഹം ; രണ്ടാം ദിവസം ഭാര്യയെ കൊന്ന് കത്തിച്ച് എന്‍ജിനീയര്‍

For full experience, Download our mobile application:
Get it on Google Play

മധുര : വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ചു കത്തിച്ച ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് മധുരയിലെ അവണിയപുരത്താണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായ എസ്.ജ്യോതിമണി (22) യെ പോലീസ് അറസ്റ്റ് ചെയ്തു. ഷോലവന്ദൻ സ്വദേശിനി എസ്.ഗ്ലാഡിസ് റാണി (21) ആണ് കൊല്ലപ്പെട്ടത്.

കോളജ് വിദ്യാര്‍ഥിനിയായ ഗ്ലാഡിസും ജ്യോതിമണിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഗ്ലാഡിസ്റാണി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ജ്യോതിമണിയും കുടുംബവും വഴങ്ങിയില്ല. തുടര്‍ന്നു യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സമയനെല്ലൂർ പോലീസ് ഇടപെട്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്.

വിവാഹത്തിനുശേഷം ഗ്ലാഡിസിന്റെ വീട്ടിലാണ് ഇരുവരും നിന്നിരുന്നത്. ബുധനാഴ്ച, കോളജിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ എന്നുപറഞ്ഞാണ് ഗ്ലാഡിസും ജ്യോതിമണിയും വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി ഏറെ വൈകിയും തിരിച്ചെത്താതുകൊണ്ട് ജ്യോതിമണിയെ ഫോണിൽ വിളിച്ചപ്പോൾ ഗ്ലാഡിസ്റാണി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയെന്നാണ് പറഞ്ഞത്.

തുടർന്ന് വ്യാഴാഴ്ച ഗ്ലാഡിസിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിനുപിന്നാലെ ജ്യോതിമണിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തവരുന്നത്. ഗ്ലാഡിസിനെ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം അവണിയാപുരത്തെ ഒഴിഞ്ഞസ്ഥലത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്ന് ജ്യോതിമണി സമ്മതിച്ചു. സ്ഥലത്തുനിന്നു മൃതദേഹാവശിഷ്ടം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....