രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോദി സര്‍ക്കാര്‍ അപമാനിച്ചു ; യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കായിക താരങ്ങള്‍ക്കായുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്നാ പുരസ്കാരത്തിന്റെ പേര് മാറ്റിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട പറഞ്ഞു. വലംഞ്ചുഴിയില്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദ് ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. എന്നാല്‍ അത് രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടാവരുത്. ബി.ജെ.പി നേതാക്കളുടെ അസഹിഷ്ണുതയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുള്‍ ഹൈ, യൂസഫ് തരകന്റയ്യത്ത്, ഷാജി സുറൂര്‍, ഷിഹാബ് വലംഞ്ചുഴി, അജ്മല്‍ ഷാ, അജ്മല്‍, യാസിന്‍, അല്‍ഷിദ്, അല്‍ത്താഫ് ഹനീഫ, പി വി അഹമ്മദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...

കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു

0
തിരുവനന്തപുരം : കാതക്കുന്ന ശബ്‌ദവും വെളിച്ചവുമായി കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...