Wednesday, June 26, 2024 12:38 pm

ക​രു​നാ​ഗ​പ്പ​ള്ളി – കു​ണ്ട​റ മ​ണ്ഡ​ല​ങ്ങ​ളി​​ലെ തോ​ല്‍​വി​യി​ല്‍ പ​രി​ശോ​ധ​ന വേ​ണം : സി.​പി.ഐ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, കു​ണ്ട​റ മ​ണ്ഡ​ല​ങ്ങ​ളി​​ലെ എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തോ​ല്‍​വി​യി​ല്‍ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന്​ സി.​പി.ഐ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി. കൊ​ല്ലം ജി​ല്ല​യി​ല്‍ ഇ​ട​തു​പ​ക്ഷ സ്വാ​ധീ​ന​ത്തി​ല്‍ കു​റ​വ്​ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സി.​പി.ഐ സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ക്കേ​ണ്ട​താ​യി​രു​ന്നു. ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്​ അ​ടു​ത്ത സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ പ​രി​ഗ​ണി​ച്ചേ​ക്കും.

കു​ണ്ട​റ​യി​ല്‍ സി.​പി.​എം സ്ഥാ​നാ​ര്‍​ഥി​യു​ടെ തോ​ല്‍​വി​യും പ​രി​ശോ​ധി​ക്ക​ണം. സി.​പി.​എ​മ്മി​നു​ള്ളി​ല്‍​ത​ന്നെ സ്ഥാ​നാ​ര്‍​ഥിക്കെതി​രെ എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ക്ക്​ ത​ല​ക്ക​ന​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ച​ട​യ​മം​ഗ​ല​ത്ത്​ ജെ.​ചി​ഞ്ചു​റാ​ണി​യെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കും മുന്‍പ് സം​സ്ഥാ​ന​നേ​തൃ​ത്വം കാ​ര്യം ധ​രി​പ്പി​ച്ച​ശേ​ഷ​മാ​ണ്​ മു​സ്​​ത​ഫ സ​മാ​ന്ത​ര ക​ണ്‍​വെ​ന്‍​ഷ​ന്‍ വി​ളി​ച്ച​തെ​ന്നും വി​ല​യി​രു​ത്തി. അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക്​ വി​ധേ​യ​മാ​യ മു​സ്​​ത​ഫ​യു​ടെ ഘ​ട​കം കൊ​ല്ലം ജി​ല്ല​നേ​തൃ​ത്വം തീ​രു​മാ​നി​ക്കും.

ബി.​ജെ.​പി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​ര്‍​വാ​ഹ​ക​സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ല്‍. വ്യാ​പ​ക​മാ​യി ബി.​ജെ.​പി വോ​ട്ടു​ക​ള്‍ യു.​ഡി.​എ​ഫി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി അ​ട​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ യു.​ഡി.​എ​ഫി​ന്​ ബി.​ജെ.​പി വോ​ട്ട്​ ല​ഭി​ച്ചു. കോ​ണ്‍​ഗ്ര​സു​കാ​ര്‍ ബി.​ജെ.​പി​യു​മാ​യി ധാ​ര​ണ​ക്ക്​ മു​തി​രു​ക എ​ന്ന നി​ല തു​ട​ര്‍​ന്നാ​ല്‍ അ​പ​ക​ട​ക​ര​മാ​ണ്. സ​ര്‍​ക്കാ​റിന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​ച്ചു​കൂ​ടി കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌​ പ​രി​ശോ​ധി​ക്കാ​നും ധാ​ര​ണ​യാ​യി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ; പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ്കുമാര്‍

0
കോട്ടയം: ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ...

എയർ ഇന്ത്യ യാത്ര ദുരിതം പങ്കുവെച്ച് യാത്രക്കാരൻ ; ക്ഷമാപണവുമായി കമ്പനി

0
ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസിലെ ദുരവസ്ഥ പങ്കുവെച്ച് പൂനെ ആസ്ഥാനമായുള്ള എഴുത്തുകാരന്‍...

മ​ക്കി​മ​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കു​ഴിബോം​ബു​ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കി

0
വ​യ​നാ​ട്: ത​ല​പ്പു​ഴ മ​ക്കി​മ​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കു​ഴി​ബോം​ബു​ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കി. നി​യ​ന്ത്രി​ത സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ​യാ​ണ് ബോം​ബു​ക​ള്‍...

കടമ്പനാട് മാഞ്ഞാലി ഭാഗത്തെ ഒലിച്ചലാമംഗലം ഏലായിലെ രണ്ടായിരത്തോളം വാഴ നശിച്ചു

0
കടമ്പനാട് : കനത്ത കാറ്റിലും മഴയിലും കടമ്പനാട് മാഞ്ഞാലി ഭാഗത്തെ ഒലിച്ചലാമംഗലം...