കടമ്പനാട് മാഞ്ഞാലി ഭാഗത്തെ ഒലിച്ചലാമംഗലം ഏലായിലെ രണ്ടായിരത്തോളം വാഴ നശിച്ചു

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : കനത്ത കാറ്റിലും മഴയിലും കടമ്പനാട് മാഞ്ഞാലി ഭാഗത്തെ ഒലിച്ചലാമംഗലം ഏലായിലെ രണ്ടായിരത്തോളം വാഴ നശിച്ചു. കുലച്ച ഏത്തവാഴകളാണ് നശിച്ചത്. ഓണത്തിന് രണ്ടുമാസം മുൻപ് വെട്ടാൻ പാകമായ കുലകൾ മുതൽ ഓണത്തിന് അടുപ്പിച്ച് വെട്ടാൻ സാധിക്കുമായിരുന്ന കുലകൾ വരെ നശിച്ചവയിൽപ്പെടുന്നു. ഏറത്ത് അന്തിച്ചിറ ആലുംകുഴിയിൽ രവീന്ദ്രൻ കൃഷിചെയ്ത നൂറ് കുലച്ച ഏത്തവാഴ, അന്തിച്ചിറ കല്ലുംപുറത്ത് വത്സലന്റെ 180, കടമ്പനാട് തുവയൂർ തെക്ക് മാഞ്ഞാലി കല്ലുംപുറത്ത് മോഹനന്റെ നൂറ്, കടമ്പനാട് സോപാനത്തിൽ ഗോപിനാഥന്റെ അൻപത്, ഏറത്ത് അന്തിച്ചിറ സ്വദേശി വിക്രമന്റെ 30, ഇടയ്ക്കാട് സ്വദേശി സുഗതന്റെ 30, കാഞ്ഞിരത്തുംമുകളിൽ കുഞ്ഞുമോന്റെ 80, തുവയൂർ തെക്ക് ലതികാ മന്ദിരത്തിൽ സദാനന്ദന്റെ 30, ശങ്കരമംഗലം അജികുമാറിന്റെ 50, മഹിഭവനിൽ മോഹനന്റെ 50, എന്നിവരുൾപ്പെടെയുള്ള ഒട്ടേറെ കർഷകരുടെ വാഴക്കൃഷികളാണ് നശിച്ചത്. ഏലായുടെ ഒരു ഭാഗം മുതൽ അങ്ങേയറ്റം വരെയുള്ള കർഷകരുടെ മുപ്പതുമുതൽ അൻപതു വരെയുള്ള വാഴ നശിച്ചവയിൽപ്പെടുന്നതായി കർഷകനായ രവീന്ദ്രൻ പറയുന്നു. കുല വിളയുന്ന സമയത്ത് ആയിരം രൂപയ്ക്ക് മേൽ വില കിട്ടുമായിരുന്നുവെന്നും കർഷകർ പറയുന്നു. വേനൽക്കാലത്തും മറ്റും വെള്ളംകോരി വലുതാക്കിയ വാഴകളാണ് നിമിഷനേരംകൊണ്ട് ഇല്ലാതായത്. നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ചുവരുന്നതേയുള്ളൂവെന്ന്‌ കടമ്പനാട് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...