Sunday, June 16, 2024 1:24 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം
പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടന്റ് (എംഐഎസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റായ www.cmdkerala.net ല്‍ ലഭിക്കും.

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് : വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം
ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സമയബന്ധിതമായി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം. കോവിഡ് സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള വാര്‍ഷിക റിട്ടേണ്‍ പിഴ കൂടാതെ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഫോറം ഡി ഒന്നിലും, പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദക യൂണിറ്റുകള്‍, സൊസൈറ്റികള്‍ തുടങ്ങിയവ വാര്‍ഷിക റിട്ടേണ്‍ ഫോറം ഡി 2വിലുമാണ് സമര്‍പ്പിക്കേണ്ടത്. ഭക്ഷ്യസുരക്ഷ ലൈസന്‍സ് നല്‍കുന്ന ഫോസ്‌കോസ് എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി വേണം റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്.

അക്ഷയ സെന്ററുകള്‍ വഴി സമര്‍പ്പിക്കാം. റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. കൂടാതെ ലൈസന്‍സ് പുതുക്കി ലഭ്യമാകാത്ത സാഹചര്യവും ഉണ്ടാകാം. ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപന ഉടമകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943346183, 7012788454 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അഭിമുഖം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലികമായി റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് നിയമിക്കുന്നു. ഗവ അംഗീകൃത യോഗ്യതയുള്ള 50 വയസില്‍ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735-231900.

നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്ക് 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയില്‍ നിയമനം ആഗ്രഹിക്കുന്നവര്‍ ഏഴാം ക്ലാസ് പാസായവരും 50 വയസില്‍ താഴെ പ്രായം ഉള്ളവരും പൂര്‍ണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം. രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04735 231900.

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ 1000 രൂപ കോവിഡ് ആശ്വാസ ധനസഹായം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ അടിയന്തിരമായി ലേബര്‍ കമ്മീഷണറുടെ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് 0468-2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഐടിഐയിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ ഐടിഐയിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പത്തനംതിട്ട ജില്ലയില്‍ ചെന്നീര്‍ക്കര, റാന്നി, മെഴുവേലി(വനിത) എന്നീ സര്‍ക്കാര്‍ ഐടിഐകളിലായി തൊഴില്‍ സാധ്യതയുള്ള പതിനഞ്ചില്‍ പരം ട്രേഡുകളാണ് ഉള്ളത്. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാകും.

അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാലും, അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ നമ്പറില്‍ എസ്എംഎസ് മുഖേന ലഭ്യമാകും. അപേക്ഷയുടെ പ്രിന്റൗട്ട് ഐടിഐകളില്‍ എത്തിക്കേണ്ടതില്ല. സെപ്റ്റംബര്‍ 14 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ – 0468 2258710.

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി കോഴ്‌സ്
ഗവ. ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം 2021 ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കുകയോ ഏതെങ്കിലും ഗവ. ഐടിഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. സെപ്റ്റംബര്‍ 14. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

കേരള വനിതാ കമ്മീഷനില്‍ ഡപ്യൂട്ടേഷന്‍ ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ ഒഴിവുള്ള ഒരു സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി.എം.ജി, പട്ടം പാലസ് പിഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10-നകം ലഭ്യമാക്കണം.

ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് കോഴ്‌സ് പ്രവേശനം
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് കോഴ്‌സില്‍ പ്രവേശനം നേടുന്നതിന് കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കുറവുളളവരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റുകളില്‍ 70 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടിക ജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി, മറ്റ് പൊതുവിഭാഗത്തിലുളള അപേക്ഷകരുടെ അഭാവത്തില്‍, ഈ സീറ്റുകള്‍ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും.

പ്രവേശനത്തിനുളള അപേക്ഷകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഐറ്റിഡി പ്രോജക്ട് ഓഫീസ് /ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്/ ട്രൈബല്‍ എക്‌സ്പ്രഷന്‍ ഓഫീസ്/ വടശേരിക്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. അഡ്മിഷന് വെയ്‌റ്റേജ് ലഭിക്കാന്‍ അര്‍ഹതയുളള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ പകര്‍പ്പുകള്‍ അഡ്മിഷന്‍ നേടുന്ന സമയത്ത് നിര്‍ബന്ധമായും ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂണിഫോം, നൈറ്റ്ഡ്രസ്, ചെരുപ്പ് എന്നിവയും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബര്‍ മൂന്ന്.

വാഹന ലേലം
അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റിന്റെ പരിധിയില്‍ ഉള്ള ഉപയോഗയോഗ്യമല്ലാത്ത ടാറ്റ 709 ബസ്, ടാറ്റാ സുമോ, ബജാജ് സിടി 100 മോട്ടോര്‍ സൈക്കിള്‍ എന്നിവ സെപ്റ്റംബര്‍ 23ന് രാവിലെ 11ന് കെഎപി ബറ്റാലിയന്‍ ക്യാമ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരത്തിന് 04734-217172 എന്ന നമ്പരിലോ ഓഫീസിലോ ബന്ധപ്പെടണം.

നഴ്‌സിംഗ് സ്‌കൂള്‍ പ്രവേശനം
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇലന്തൂര്‍ ഗവ. നഴ്‌സിംഗ് സ്‌കൂള്‍ ഉള്‍പ്പെടെ 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അതത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സെപ്റ്റംബര്‍ 14ന് വൈകിട്ട് അഞ്ചിന് അകം ലഭിക്കത്തക്കവിധം അയയ്ക്കണം. ഇലന്തൂര്‍ ഗവ. നഴ്‌സിംഗ് സ്‌കൂള്‍ ഫോണ്‍: 0468-2362641.

ജില്ലയില്‍ ന്യൂ ഇന്ത്യ @ 75 ക്യാമ്പയിന് തുടക്കം കുറിച്ചു
ജില്ലയില്‍ രക്തദാനം പ്രോല്‍സാഹിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്കിടയില്‍ രക്തദാനത്തെക്കുറിച്ചുളള അവബോധം സൃഷ്ടിക്കുന്നതിനുമായി ന്യൂഇന്ത്യ @ 75 ക്യാമ്പയിന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വഴി തെരഞ്ഞെടുക്കപ്പട്ട സ്‌കൂളുകളിലും, കോളജുകളിലുമാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ കാമ്പയിന്‍ നടപ്പാക്കുന്നത്. ജില്ലയിലെ ആയുഷ്മാന്‍ ഭാരത് സ്‌കൂള്‍ ഹെല്‍ത്ത് വിംഗില്‍ ഉള്‍പ്പെട്ട 25 സ്‌കൂളുകളും റെഡ് റിബണ്‍ ക്ലബില്‍ അംഗങ്ങളായ 14 കോളജുകളെയുമാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടങ്ങളില്‍ കുട്ടികള്‍ക്കായി വിവിധ മല്‍സരങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

ജില്ലയില്‍ രക്തദാനം പ്രാല്‍സാഹിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. നീഥീഷ് ഐസക് സാമുവല്‍. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബീനാറാണി, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, എന്‍. വൈ.കെ കോ-.ഓര്‍ഡിനേറ്റര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്റെ (നിഷിന്റെ സഹകരണത്തോടെ) ആഭിമുഖ്യത്തില്‍ ആശയവിനിമയ പരിമിതികള്‍ നേരിടുന്ന വ്യക്തികള്‍ക്കായുള്ള ഓഗ് -മെന്റേറ്റീവ് ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് കമ്മ്യൂണിക്കേഷന്‍ ഉപാധികള്‍ എന്ന വിഷയത്തെ സംബന്ധിച്ച് ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന് (27) രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. വെബിനാറില്‍ ജി.എസ്. സംഗീത (സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി വിഭാഗം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, തിരുവനന്തപുരം) ക്ലാസ് നയിക്കും. സെമിനാര്‍ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി http://nidas.nish.ac.in/be-a-participant/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2944675 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, http://nidas.nish.ac.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

റാന്നി ഗവ. ഐടിഐ പ്രവേശനം
റാന്നി ഗവ. ഐടിഐയില്‍ പ്രവേശനത്തിന് www.iti.admission.gov.in എന്ന പോര്‍ട്ടല്‍, https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് എന്നിവ മുഖേന അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 14. അപേക്ഷാഫീസായ 100 രൂപ ഓണ്‍ലൈനായി ഒടുക്കണം. എന്‍സിവിറ്റി ട്രേഡുകള്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), ഇലക്ട്രോണിക്‌സ് മെക്കാനിക്ക് (2 വര്‍ഷം) എന്നിവയിലേയ്ക്കാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് www.itiranni.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 04735- 296090 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

ഗോട്ട് സാറ്റലൈറ്റ് പദ്ധതി
മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോട്ട് സാറ്റലൈറ്റ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ ആറു വരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം.

കാലിത്തീറ്റ സബ്‌സിഡി, താറാവ് വളര്‍ത്തല്‍ പദ്ധതി
മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആര്‍.കെ.ഐ പദ്ധതി പ്രകാരം കറവമാടുകള്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ നാലു വരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിനും, വിശദവിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലവടിയിൽ ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു

0
എടത്വാ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾ താമസമില്ലാത്ത വീട്ടിലെ...

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും ; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ്...

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം ; കാരണം അവ്യക്തം

0
ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന്...

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ; ചരക്കുനീക്കത്തിന്റെ മുഖ്യ ഹബായി മാറും

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ്...