കണ്ണൂർ : കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷ് വിവാഹിതനായി. കണ്ണൂർ മാച്ചേരിയിലെ വത്സരാജിന്റെ മകൾ കെ.വി ശ്രുതിയാണ് വധു. ലളിതമായ ചടങ്ങോടെ കണ്ണൂരിൽ നിന്നു തന്നെയാണ് അദ്ദേഹം വിവാഹിതനായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചക്കരക്കൽ മാച്ചേരിയിലെ വധുഗൃഹത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
അദ്ദേഹത്തിന്റെ കണ്ണൂർ കലക്ടർ സ്ഥാനത്തുള്ള അവസാന ദിവസമായിരുന്നു ശനിയാഴ്ച . ഇതിനിടെയാണ് സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥൻമാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടി.വി സുഭാഷിനെ കൃഷി ഡയരക്ടർ സ്ഥാനത്തേക്ക് മാറ്റി. 2019 ജൂൺ 24 നാണ് മിർ മുഹമ്മദലിക്ക് പകരക്കാരനായി കണ്ണൂർ കലക്ടറായി ടി.വി സുഭാഷ് എത്തുന്നത്.