ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ഇനി മെ​ഡി​ക്ക​ല്‍ സ്റ്റോ​റുകളിൽ നിന്ന് മരുന്ന് ലഭിക്കില്ല

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് പാ​ര​സെ​റ്റ​മോ​ള്‍ അ​ട​ക്ക​മു​ള്ള മ​രു​ന്നു​ക​ള്‍ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ വി​ല്‍​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശവുമായി ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം. ഡോ​ക്ട​ര്‍മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ പ​നി, ജ​ല​ദോ​ഷം, ചു​മ എ​ന്നീ അ​സു​ഖ​ങ്ങ​ള്‍ക്കു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്‍ക​രു​തെ​ന്നു ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍കി​. കേരളത്തില്‍ കോ​വി​ഡ് വ്യാ​പ​നം കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെയാണ് പുതിയ തീരുമാനം.

കോ​വി​ഡ് വീ​ണ്ടും പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കാ​ന്‍ ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് ഒ​ന്നാം​ത​രം​ഗ സ​മ​യ​ത്ത് ത​ന്നെ ഇ​ത്ത​രം നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടു പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞു.

പ​നി, തൊ​ണ്ട​വേ​ദ​ന, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യാ​ണ് കോ​വി​ഡി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണം. കോ​വി​ഡ് ഉ​ള്ള​വ​ര്‍ പ​നി​യാ​ണെ​ന്നു ക​രു​തി പാ​ര​സെ​റ്റ​മോ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക​യും ശ​രീ​രോ​ഷ്മാ​വ് കു​റ​യുമ്പോള്‍ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ വ​ഴി രോ​ഗ​വ്യാ​പ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തോ​ടെ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​തെ വ​രി​ക​യും ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​കേ​ണ്ട​താ​യും വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍. ചെ​റി​യ അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​യാ​ലും രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...