പാലാ : വലവൂര്‍ തെക്കേപ്പുറത്ത് സജി. പി.ജി (54) ആണ് പിടിയിലായത്. ബുദ്ധിമാന്ദ്യം ഉള്ള 34 കാരിയെ പീഡിപ്പിച്ചെന്ന് കാട്ടി ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
യുവതിയുടെ അമ്മ കിടപ്പ് രോഗിയാണ്. അച്ഛന് ജോലിക്ക് പോകുന്ന സമയം നോക്കി ടിവി കാണാന്‍ എന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയും ആയിരുന്നുവെന്ന്
പാലാ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.പി ടോംസണ് പറഞ്ഞു.
യുവതിക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെടുകയും സംഭവത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതിന്റെയും അടിസ്ഥാനത്തില്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയുടെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ കെ.പി തോംസണ്‍ എഎസ്ഐമാരായ എ.ടി ഷാജി സജീഷ്, സീനിയര്‍ സിപിഒ ഷെറിന്, സിപിഒമാരായ ആരണ്യ മോഹന്‍, അശ്വതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.