Friday, May 17, 2024 2:01 pm

കോവിഡ് കാലത്ത് ഓസോണ്‍ അളവ് കൂടി ; കണ്ണൂരുകാര്‍ ശ്വസിച്ചത് ശുദ്ധവായു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കോവിഡ് കാലത്ത് കണ്ണൂരുകാർ ശ്വസിച്ചത് ശുദ്ധവായു. ജില്ലയിലെ അന്തരീക്ഷത്തിൽ ഓസോണിന്റെ അളവ് കൂടിയതായാണ് മലയാളി ശാസ്ത്രസംഘത്തിന്റെ പഠനം. ഈ കാലയളവിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും വ്യതിയാനങ്ങളും ഇതുവഴി കണ്ണൂരിലെ ഭൗമോപരിതല അന്തരീക്ഷത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ചുമുള്ള ഇവരുടെ പഠനഫലം ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഡേറ്റാബേസ് ഓഫ് കോവിഡ് 19-ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി 2020 മാർച്ച് അവസാനം മുതൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാരണം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളായ കാർബൺ മോണോക്സൈഡ്, നൈട്രസ് ഓക്സൈഡുകൾ, അമോണിയ, സൾഫർ ഓക്സൈഡുകൾ, വിവിധതരം അസ്ഥിര ജൈവ വാതകങ്ങൾ, സൂക്ഷ്മ പൊടിപടലങ്ങൾ തുടങ്ങിയവയുടെ സാന്ദ്രത വളരെ കുറഞ്ഞിരുന്നു. ഇക്കാരണത്താൽ ഭൗമോപരിതലത്തിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ സാന്ദ്രതയും ഹരിതഗൃഹ വാതകമായ ഓസോണിന്റെ അളവ് കൂടിയതായും ഇവർ കണ്ടെത്തി.

കണ്ണൂരിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാരസൂചിക ഉയർന്നതായും ഇവർ നിരീക്ഷിച്ചു. ഈ കണ്ടെത്തലുകൾ അമേരിക്കയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പീർ ജെ യുടെ എൻവയോൺമെന്റൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗവേഷണ പ്രബന്ധത്തിനാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. ഉയർന്ന അന്തരീക്ഷ മലിനീകരണം കോവിഡ് പോലുള്ള ശ്വാസകോശ രോഗങ്ങളുടെ തീവ്രത വർധിപ്പിക്കുമെന്നതിനാൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാലത്ത് കണ്ണൂരിൽ നിരീക്ഷിച്ച ഉയർന്ന വായു ഗുണനിലവാര സൂചിക രോഗപ്രതിരോധത്തിൽ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചതെന്ന് ഇവരുടെ പഠനത്തിൽ പറയുന്നു.

കോവിഡ് പ്രതിരോധ സംബന്ധിയായ പ്രധാന പ്രബന്ധങ്ങൾ ലോകാരോഗ്യ സംഘടനയുടെ ഡേറ്റാബേസിൽ ഇടംപിടിച്ചിട്ടുണ്ട്. കണ്ണപുരം മൊട്ടമ്മൽ സ്വദേശിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ടി.നിഷാന്ത്, കണ്ണൂർ സർവകലാശാല അന്തരീക്ഷ ശാസ്ത്ര വിഭാഗം മുൻ ഡയറക്ടറും അന്തരീക്ഷ ശാസ്ത്രജ്ഞനുമായ ഡോ. എം.കെ.സതീഷ്കുമാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ റഡാർവിഭാഗം ശാസ്ത്രജ്ഞനായ കുടിയാന്മല സ്വദേശി ഡോ. എം.ജി.മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

ഭാരതിയാർ സർവകലാശാലയിലെ അന്തരീക്ഷ പഠന ഗവേഷകയായ സി.ടി.രശ്മിയും ഡോ. ബാലചന്ദ്രമോഹനും പഠനവുമായി സഹകരിച്ചു. അമേരിക്കയിലെ ലൂയിസിയാന സർവകലാശാലയിലെ കെമിക്കൽ എൻജിനീയറിങ് വിഭാഗം പ്രൊഫസറും തലശ്ശേരി സ്വദേശിയുമായ പ്രൊഫ. കല്യാട്ട് വത്സരാജ് മാർഗനിർദേശം നൽകി. ഐ.എസ്.ആർ.ഒ.യുടെയും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സഹായവും ലഭിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം ; ഐ.ആര്‍.ഇയ്ക്ക് കരാര്‍

0
ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം. കേന്ദ്രസര്‍ക്കാരിന്...

നിരോധനവും നിയന്ത്രണവും കര്‍ശനം ; വാഴക്കുന്നം നീര്‍പാലം വഴി കടന്നു പോകുന്ന ഭാരവാഹങ്ങളുടെ എണ്ണത്തില്‍...

0
കോഴഞ്ചേരി : നിരോധനവും നിയന്ത്രണവും കര്‍ശനമാണെങ്കിലും പമ്പാ ഇറിഗേഷന്‍ പദ്ധതിയുടെ വാഴക്കുന്നം...

കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതി ; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്

0
കളമശ്ശേരി: വേങ്ങൂരിന് പിന്നാലെ കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതിയിൽ. ഒരാഴ്ചയ്ക്കിടെ രോഗം...

മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല’ ; വിവാദങ്ങളിൽ പ്രതികരണവുമായി ഇളയരാജ

0
ചെന്നൈ : പകർപ്പവകാശ ഹർജിയിലേറ്റ തിരിച്ചടിയേക്കുറിച്ചും തുടർവിവാദങ്ങളേക്കുറിച്ചും പ്രതികരിച്ച് പ്രശസ്ത സംഗീത...