തുമ്പമണ്ണിൽ പന്നിശല്യം രൂക്ഷം : ജനപ്രതിനിധികൾ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തുമ്പമൺ: പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം വർധിച്ചിട്ടും വനംവകുപ്പും മറ്റ് സർക്കാർവകുപ്പുകളും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തുമ്പമൺ പഞ്ചായത്തിലെ ജനപ്രതിനിധികൾ സമരം നടത്തുമെന്ന് ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇതിനുമുന്നോടിയായി വെള്ളിയാഴ്ച റാന്നി ഫോറസ്റ്റ് ഓഫീസിന് മുൻപിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും നിരാഹാരസമരം നടത്തും. ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടായില്ലെങ്കിൽ പഞ്ചായത്തിലെ മുഴുവൻ കർഷകരെയും ഉൾപ്പെടുത്തി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

2019 മുതൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ തുമ്പമൺ പഞ്ചായത്തിൽമാത്രം നഷ്ടംവന്നിട്ടുള്ളത് ഈ കർഷകർക്ക് അർഹമായ നഷ്ടപരിഹാരംപോലും നൽകുവാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ് റോണി സക്കറിയ, വൈസ് പ്രസിഡൻറ് അഡ്വ.രാജേഷ്, പഞ്ചായത്തംഗങ്ങളായ ഗിരീഷ് കുമാർ, മോനി ബാബു, ഷിനുമോൾ എബ്രഹാം എന്നിവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...