Sunday, June 16, 2024 5:27 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പ്രൊപ്പോസല്‍ ക്ഷണിച്ചു ; ഹ്രസ്വവീഡിയോ ചിത്രം തയാറാക്കുന്നതിന്
ജില്ലയിലെ കോവിഡ് പ്രതിസന്ധി അതിജീവനം സംബന്ധിച്ച് 20 മിനിറ്റ് വരുന്ന ഹ്രസ്വവീഡിയോ ചിത്രം തയാറാക്കുന്നതിന് പിആര്‍ഡി ഡോക്യുമെന്ററി ഡയറക്ടേഴ്സ് പാനലിലെ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലെ സംവിധായകരില്‍ നിന്നും പ്രോപ്പോസലും ബജറ്റും ക്ഷണിച്ചു. സെപ്റ്റംബര്‍ 20ന് അകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2222657.

ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ ഒഴിവുളള സീറ്റിലേക്ക് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം
ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാലു ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ 2021 ല്‍ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിന്റെ സ്‌കൂളുകളില്‍ ഓരോ സീറ്റ് വീതം വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ സൈനികക്ഷേമ ഡയറക്ടറുടെ ശുപാര്‍ശയോടുകൂടി ബന്ധപ്പെട്ട ജെ.പി.എച്ച്.എന്‍ മേധാവിക്ക് ഈ മാസം 20 നകം സമര്‍പ്പിക്കണം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍ (www.dhskerala.gov.in) ലഭിക്കും. ഫോണ്‍ : 0468 – 2961104.

മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഐ.എച്ച്.ആര്‍.ഡി യുടെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ (എന്‍.ബി.സി.എഫ്.ഡി.സി) ഐ.എച്ച്.ആര്‍.ഡി യുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന ഇലക്ട്രീഷ്യന്‍ ഡൊമെന്‍സ്റ്റിക് സൊല്യൂഷന്‍സ് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15, പ്രായം :18-45 വരെ.

മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സിവിഭാഗത്തില്‍ പെട്ടവരോ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നോക്ക വിഭാഗത്തില്‍ പെട്ടവരോ ആയിരിക്കണം. താഴെപ്പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റ് സര്‍ക്കാര്‍ വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കണം.

https://pmdaksh.dosje.gov.in/student — (candidate registration) ക്യാന്‍ഡിഡേറ്റ് രജിസ്ട്രേഷനില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയശേഷം ഇടുക്കി ജില്ല തെരഞ്ഞെടുക്കുക. ഐ.എച്ച്.ആര്‍.ഡി – മോഡല്‍ പോളിടെക്നിക് കോളേജ് – കോഴ്സ് – ഇലക്ട്രിഷന്‍ ഡൊമെന്‍സ്റ്റിക് സൊല്യൂഷന്‍സ് – തെരഞ്ഞെടുത്ത ശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക – രജിസ്ട്രേഷനില്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ 9496822245 / 97443 92786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ ഐ.ടി.ഐയിലെ പ്രവേശനത്തിന് ഈ മാസം 14 ന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാകും.

അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ നമ്പറില്‍ എസ്എംഎസ് മുഖേന ലഭ്യമാകും. അപേക്ഷയുടെ പ്രിന്റൗട്ട് ഐ.ടി.ഐകളില്‍ എത്തിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468-2258710.

കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡിയില്‍ ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്
കോന്നി എലിമുളളുംപ്ലാക്കല്‍ ഐ.എച്ച.്ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8547005074.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഹ്റൈൻ കേരളീയ സമാജത്തിൽ തിരുവപ്പന മഹോത്സവം തിങ്കളാഴ്ച

0
മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം തിങ്കളാഴ്ച (ജൂൺ 17)...

വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാതെ ജീവനക്കാർ വലയ്ക്കുന്നതായി പരാതി

0
കുമരകം: സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥികൾ എന്തൊക്കെ സഹിക്കണം. കണ്ടക്ടർക്ക് നേരെ കൺസഷൻ...

ജി 7 ഉച്ചകോടിയിൽ മോദി തരംഗം

0
ഡൽഹി: ജി 7 ഉച്ചകോടി വേദിയിൽ വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി...

മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചു ; മോദിയെ പരിഹസിച്ച് ശരദ്...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി റാലി...