വാക്‌സിൻ എടുക്കാത്ത വ്യക്തിക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് ; സാങ്കേതിക തകരാർ എന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വാക്സിൻ എടുക്കാത്ത ആളിന് വാക്സിൻ ലഭിച്ചെന്ന സർട്ടിഫിക്കറ്റ്. കൊല്ലം ജില്ലയിലെ അഞ്ചൽ നെട്ടയം സ്വദേശി ജയനാണ് വാക്സിൻ എടുക്കാതെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചത്.

നാൽപതുകാരനായ ജയൻ കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുക്കാനായി സഹോദരൻ്റെ ഫോണിൽ നിന്നും വോട്ടർ ഐഡി ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നു. സെപ്റ്റംബർ ഏഴിന് വാക്സിൻ എടുക്കാൻ അനുവദിച്ച സന്ദേശവുമെത്തി. ഇടമുളക്കൽ പഞ്ചായത്തിലെ തടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താനായിരുന്നു അറിയിപ്പ്. ജോലിത്തിരക്കു കാരണം ജയന് അന്നേദിവസം പോകാൻ കഴിഞ്ഞില്ല.

പക്ഷേ വൈകുന്നേരത്തോടെ വാക്സിൻ എടുത്തെന്ന സർട്ടിഫിക്കറ്റാണ് ജയന് ലഭിച്ചത്. രണ്ടാം ഡോസ് വാക്സിനായുള്ള തീയതിയും അനുവദിച്ചു കിട്ടി. താനറിയാതെ തൻ്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് മറ്റാരെങ്കിലും വാക്സിൻ എടുത്തോ എന്നതാണ് ജയൻ്റെ ആശങ്ക. ഇനി തനിക്ക് വാക്സിൻ എടുക്കാൻ കഴിയുമോ എന്നും ജയൻ ചോദിക്കുന്നു.

സംഭവത്തിൽ ആരോഗ്യ വകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് ജയൻ. സംഭവം പരിശോധിക്കുമെന്നും സാങ്കേതിക തകരാറായിരിക്കുമെന്നാണ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...