Saturday, May 18, 2024 11:25 am

കാർ നിർമാണം ബുദ്ധിമുട്ടുള്ള പണിയെന്ന് അമേരിക്കന്‍ മുതലാളി ; മാസ് മറുപടിയുമായി ഇന്ത്യന്‍ മുതലാളി

For full experience, Download our mobile application:
Get it on Google Play

കാർ നിർമാണം ബുദ്ധിമുട്ടുള്ള പണിയാണെന്നു പറഞ്ഞ അമേരിക്കന്‍ വാഹന ഭീമനായ ടെസ്‍ലയുടെ തലവന്‍ ഇലോൺ മസ്‍കിന് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈ പാടുള്ള പണി തന്നെയാണ് തങ്ങള്‍ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത് എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

”കാര്‍നിര്‍മാണം വലിയ പാടുള്ള പണിയാണ്, പോസിറ്റീവ് ക്യാഷ് ഫ്‌ളോയുള്ള കാര്‍നിര്‍മാണം അതിലേറെ പാടുള്ളതും” എന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ഈ ട്വീറ്റിനാണ് മറുപടിയുമായി ആനന്ദ് മഹീന്ദ്ര തന്നെയെത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല മുതലാളിയുടെ വാദത്തെ ശരിവെച്ചാണ് ആനന്ദ് മഹീന്ദ്രയുടെ രസകരമായ മറുപടി. പക്ഷേ അതില്‍ ഒരു വലിയ കാര്യം കൂടി അദ്ദേഹം പറഞ്ഞിരുന്നു. ഈ പാടുള്ള പണി തന്നെയാണ് തങ്ങള്‍ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു അത്.

എലോണ്‍മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി ആനന്ദ് മഹീന്ദ്ര പറഞ്ഞതിങ്ങനെ, ‘നിങ്ങള്‍ പറഞ്ഞത് ശരിയാണ് ഇലോണ്‍ മസ്‌ക്,’ ഞങ്ങള്‍ പതിറ്റാണ്ടുകളായി അത് ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോഴും കഠിനാധ്വാനം ചെയ്തു കൊണ്ടേ ഇരിക്കുന്നു, (വിയര്‍ക്കുകയും അതില്‍ അടിമപ്പെടുകയും ചെയ്യുന്നു). ഇത് ഞങ്ങളുടെ ജീവിതരീതിയാണ്…’

വളരെ താമസിയാതെ തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമന്‍റുകളുമായി ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറലായി. ട്വിറ്ററില്‍ സംഭവം ചര്‍ച്ചയായി. ഇലക്ട്രിക് കാറുകളുമായി ഇന്ത്യയിലേക്ക് ചുവടുവയ്ക്കാനിരിക്കുന്ന ടെസ്ലയെ ജനങ്ങള്‍ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. ഓട്ടോമൊബൈല്‍ രംഗത്ത് മാത്രമല്ല ബിസിനസ് സാമൂഹിക വിഷയങ്ങളില്‍ ആനന്ദ് മഹീന്ദ്രയുടെ സോഷ്യല്‍മീഡിയ ഇടപെടലുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ടെന്നതും ഈ മറുപടിയെ വേറിട്ടതാക്കുന്നു. പുതുതായി വ്യവസായത്തിലേക്കിറങ്ങുന്നവരാണ് അധികം പാടുപെടുന്നതെന്ന് തന്റെ തന്നെ ട്വീറ്റിന് താഴെ വീണ്ടും ഇലോണ്‍ മസ്‌ക് ഫോളോ- അപ് ട്വീറ്റും നടത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കുന്നു ; എസ്.ജയശങ്കർ

0
ഡൽഹി: രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ ആഗോള തലത്തിൽ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നുണ്ടെന്ന്...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആനകളുടെ കണക്കെടുക്കാൻ ഒരുങ്ങി വനംവകുപ്പ്

0
ബെംഗളൂരു: കർണാടക, തമിഴ്‌നാട്, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ...

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

0
ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോ​ഗം ഉൾപ്പെടെയുള്ളവയ്‌ക്ക് ഉപയോ​ഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും....

മുക്കത്ത് നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം ; യുവാവ് മരിച്ചു

0
മുക്കം: കോഴിക്കോട് മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം....