Monday, May 13, 2024 5:06 am

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീന് നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീന് നല്‍കി. ചെയര്‍പേഴ്സണെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നീക്കം. അവിശ്വാസ പ്രമേയത്തിന് ചില യുഡിഎഫ് കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.

43 അംഗ നഗരസഭയില്‍ 18 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. ഭരണപക്ഷത്തിന് ഇരുപത്തി അഞ്ചും . ഭരണപക്ഷത്തെ 4 അംഗങ്ങള്‍ ചെയര്‍പേഴ്സണോട് എതിര്‍പ്പ് ഉള്ളവരാണ്. ഇവരുടെ പിന്തുണ ഉറപ്പാക്കാനായാല്‍ അവിശ്വാസ പ്രമേയം വിജയിക്കും എന്നതാണ് സാഹചര്യം .

അതേസമയം, യു ഡി എഫിനെ പിന്തുണക്കുന്നവരില്‍ 4 പേര്‍ സ്വതന്ത്രരായി മത്സരിച്ച്‌ വിജയിച്ചവരാണ്. ഇവര്‍ക്ക് വിപ്പ് ബാധകമാവില്ല എന്നതും എല്‍ ഡി എഫിന് അനുകൂല ഘടകമാണ്. ചെയര്‍പേഴ്സനെതിരെ ഉയര്‍ന്ന ആരോപണവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

പണക്കിഴി വിവാദത്തിനു പിന്നാലെ എ വിഭാഗം നേതാക്കളായ വിഡി സുരേഷ് ,രാധാമണിപ്പിള്ള എന്നീ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സനെതിരെ അതൃപ്തി പരസ്യമാക്കിയിരുന്നു’. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പാസാക്കാന്‍ സാധിക്കുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.

നിലവില്‍ നഗരസഭാ സെക്രട്ടറിയുടെ അഭാവത്തില്‍ നഗരകാര്യ റീജണല്‍ ജോയിന്‍ ഡയറക്ടര്‍ മുമ്ബാകെയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച്‌ 15 ദിവസത്തിനുള്ളില്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടി അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ ചരടുവലികള്‍ക്കും, കരുനീക്കങ്ങള്‍ക്കും തൃക്കാക്കര നഗരസഭാ വേദിയാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴ പെയ്തിട്ടും ചൂടിന് അറുതിയില്ല ; പിന്നാലെ ഗ്രാമ പ്രദേശങ്ങളിൽ കോട്ടെരുമ പെരുകുന്നു, നാട്ടുകാർ...

0
വടക്കഞ്ചേരി: നീണ്ട കാത്തിരിപ്പിനൊടുവിൽ വേനൽ മഴ പെയ്തെങ്കിലും ഗ്രാമ പ്രദേശങ്ങളിൽ കോട്ടെരുമ...

വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കണം ; കൊല്ലത്ത് കിണർ അപകടങ്ങൾ വർധിക്കുന്നു, ഇതുവരെ ജീവൻ നഷ്ടമായത്...

0
കൊല്ലം: ജില്ലയിൽ കിണർ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ മൂന്നുപേർക്കാണ്...

വേനൽച്ചൂടിൽ ആശ്വാസം ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി...

0
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

എരുമേലിയില്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി മോഷ്ടിച്ചു ; രണ്ട് പേര്‍ അറസ്റ്റിൽ

0
കോട്ടയം: എരുമേലിയില്‍ പള്ളിയുടെ സമീപത്തെ നേര്‍ച്ചപ്പെട്ടി മോഷ്ടിച്ച് പണം കവര്‍ന്ന കേസില്‍...