Thursday, May 2, 2024 6:19 am

ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കുടുക്കിയ ഫോണ്‍കെണി ; പിന്നിൽ പോലീസുകാരനോ? അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളാ പോലീസിനെ പിടിച്ചുലയ്ക്കുന്ന ഫോൺകെണിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം അഞ്ചൽ സ്വദേശിയായ യുവതിക്ക് എതിരേയാണ് പാങ്ങോട് പോലീസ് കേസ് എടുത്തത്. കൊല്ലം റൂറലിലെ എസ്.ഐ ആണ് പരാതിക്കാരൻ. ഫോൺകെണി നടന്നതായി സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ്.

ഉന്നത ഉദ്യോഗസ്ഥരടക്കം പോലീസ് സേനയിലെ നിരവധി പേർ മുൾമുനയിലായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം റൂറലിലെ എസ്.ഐ നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അഞ്ചൽ സ്വദേശിയായ യുവതി സൗഹൃദം നടിച്ച് കെണിയിൽ വീഴ്ത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

രണ്ടു വർഷം മുമ്പ് ഈ യുവതി ഇതേ എസ്.ഐക്ക് എതിരേ മ്യൂസിയം പോലീസിൽ പീഡന പരാതി നൽകിയിരുന്നു. അതിനുശേഷം പരാതി പിൻവലിച്ചു. പിന്നീട് വീണ്ടും ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് എസ്.ഐയുടെ പരാതി. വിവിധ റാങ്കുകളിലുള്ള ചില പോലീസ് ഉദ്യോഗസ്ഥർ യുവതിയുടെ ഫോൺകെണിയിൽ വീണിട്ടുണ്ടെന്നാണ് വിവരം. വഴിവിട്ട ഇടപാടുകളായതിനാൽ പല ഉദ്യോഗസ്ഥരും പരാതിയൊന്നും നൽകിയിട്ടില്ല.

യുവതിയുമായി ബന്ധപ്പെട്ട് ചില ശബ്ദസന്ദേശങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഫോൺകെണിയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യുവതിക്ക് പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് എസ്.ഐയുടെ പരാതി പാങ്ങോട് സ്റ്റേഷനിൽ ലഭിച്ചത്.

പോലീസ് ആസ്ഥാനത്തടക്കം ഈ പരാതി പരിശോധിച്ച ശേഷമാണ് യുവതിക്കെതിരേ കേസെടുക്കാൻ തീരുമാനിച്ചത്. കൂടുതൽ പരാതികൾ വരാനുള്ള സാധ്യതയുമുണ്ട്. പാങ്ങോട് പോലീസ് എടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയേക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; ആറംഗ സംഘം അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നും 56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ...

മോദിയുടെ മൂന്നാം ഊഴം ഭീകരവാദത്തിനെതിരെ ; അമിത് ഷാ

0
ബെം​ഗളൂരു: നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തിൽ ഭാരതത്തിൽ നിന്ന് ഭീകരവാദത്തെ ഇല്ലായ്മ...

കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന് വി​ല​ക്ക്

0
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ആ​ർ​എ​സ് നേ​താ​വു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്...

ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന ; രണ്ട് പേർ‌ അറസ്റ്റിൽ

0
കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടു പേർ...