Sunday, May 19, 2024 4:56 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

നഴ്സിംഗ് അസിസ്റ്റന്റ് /അറ്റന്‍ഡര്‍ നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ് /അറ്റന്‍ഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള 50 വയസില്‍ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ ബയോഡേറ്റ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്ട് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ സഹിതം, [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 20 ന് വൈകിട്ട് അഞ്ചിനകം മെയില്‍ ചെയ്യണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. ഇന്റര്‍വ്യു തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ അറിയിക്കും. ഫോണ്‍ 04735 231900.

മുട്ട അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റിന്റെ (കെ.ഐ.ഇ.ഡി) ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ

(എ.ആര്‍.ഐ.എസ്.ഇ) രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഈ മാസം 28 ന് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ സംഘടിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മുട്ട അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷന്‍ ആണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ ഓണ്‍ലൈന്‍ ട്രെയ്നിംങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193, 7012376994 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

ആശുപത്രിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മൂന്നു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ആണ് നല്‍കേണ്ടത്. ഈ മാസം 24ന് ഉച്ച കഴിഞ്ഞ് മൂന്നിനകം ക്വട്ടേഷനുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണമെന്ന് കോന്നി താലൂക്ക് ആശുപത്രി സുപ്രണ്ട് അറിയിച്ചു.

കെ.എസ്.ബി.സി.ഡി.സി വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അടൂര്‍ താലൂക്കില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളിലെ വനിതകള്‍ക്കായി നടപ്പിലാക്കി വരുന്ന റീ ലൈഫ് സ്വയം തൊഴില്‍ വായ്പ പദ്ധതി, കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്ന മൈക്രോ ക്രെഡിറ്റ് എന്നീ വായ്പകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ റവന്യൂ ടവര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04734 293677

കര്‍ഷക മിത്രം ജോലി ഒഴിവ്
കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ പന്തളം, അടൂര്‍, പുല്ലാട് എന്നീ ബ്ലോക്കുകളില്‍ കര്‍ഷകര്‍, എക്കോ ഷോപ്പുകള്‍, ഗ്രാമീണ വിപണികള്‍, ജില്ലാ സംഭരണ കേന്ദ്രങ്ങള്‍, മറ്റ് വിപണികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക് കാര്‍ഷിക സംരഭങ്ങള്‍ ആദായകരമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകമിത്ര തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നു.

31.03.2022 വരെ ആയിരിക്കും കര്‍ഷക മിത്രയുടെ പ്രവര്‍ത്തന കാലയളവ്. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ സ്ഥിരതാമസക്കാരായ കാര്‍ഷികവൃത്തിയുമായി പരിചയം ഉള്ള രജിസ്റ്റേര്‍ഡ് കര്‍ഷകര്‍, കര്‍ഷകരുടെ മക്കള്‍ (കൃഷിയില്‍ താല്പര്യം ഉള്ളവര്‍) എന്നിവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു/ വി.എച്ച്.എസ്.ഇ. പ്രായപരിധി 18നും 40നും ഇടയില്‍. ഡേറ്റാ എന്‍ട്രി, എം.എസ് ഓഫീസ്, സ്പ്രെഡ് ഷീറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം, ടു വീലര്‍ / ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, സ്വന്തമായി ആന്‍ഡ്രോയിഡ് മൊബൈല്‍ എന്നിവ ഉണ്ടായിരിക്കണം.

താത്പര്യമുള്ളവര്‍ പന്തളം, അടൂര്‍ പുല്ലാട് എന്നീ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത്തല കൃഷി ഓഫീസുകള്‍ മുഖേന ഈ മാസം 25നകം നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ സമര്‍പ്പിക്കണം. പ്രതിമാസ ഇന്‍സെന്റീവ് – 5000 രൂപ (പ്രവര്‍ത്തനത്തിന് ആനുപാതികമായി മറ്റ് പ്രോത്സാഹനങ്ങളും) കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്തല കൃഷി അസി. ഡയറക്ടറുടെ ഓഫീസുമായോ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത്തല കൃഷി ഓഫീസുമായോ ബന്ധപ്പെടുക.

യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമില്‍ പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കാം; സമ്മാനങ്ങള്‍ നേടാം
പുത്തന്‍ ആശയങ്ങള്‍ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനാവുക. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. ഏത് മേഖലയിലുമുള്ള പുതിയതും വ്യത്യസ്തവുമായ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കാം. ജില്ലാ, സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിക്കുന്ന എല്ലാ ആശയങ്ങള്‍ക്കും യഥാക്രമം 25000, 50,000 രൂപ സമ്മാനമായി ലഭിക്കും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്‍കും.

കൂടാതെ ഈ ആശയം യാഥാര്‍ഥ്യമാക്കി, ആശയത്തിന്റെ ഉടമയ്ക്ക് പേറ്റന്റ് ലഭിക്കുന്നത് വരെ തുടര്‍ച്ചയായ മെന്‍ഡറിംഗും മറ്റ് സഹായങ്ങളും കെ- ഡിസ്‌ക് ലഭ്യമാക്കും. ഒപ്പം ചലഞ്ചിന്റെ തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ക്ക് മികച്ച രീതിയില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ വിവിധ തലത്തിലുള്ള പരിശീലനങ്ങളും ഒരുക്കും. ഹൈസ്‌കൂള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പുതിയ വിവരങ്ങള്‍ കൂടി സമര്‍പ്പിച്ച് രജിസ്ട്രേഷന്‍ പുതുക്കണം. https://yip.kerala.gov.in/yipapp/index.php/Instreg_public_new/ ലിങ്കില്‍ കയറിയാല്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ yip.kerala.gov.in ലിങ്കില്‍ ലോഗിന്‍ ചെയ്ത് രജിസ്ട്രഷന്‍ പൂര്‍ണമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847895211, 9526980797.

ഷോപ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു
2021-22 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 31-നകം സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468-2223169.

ചാര്‍ട്ടേഡ് അക്കൗണ്ട്ന്റുമാരില്‍ നിന്നും താല്‍പ്പര്യ പത്രം ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്ററാക്കല്‍ ആക്ട് 1955 അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി). ഇവിടെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ബാധകമായ നിയമങ്ങള്‍ പ്രകാരം ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ട്ന്റുമാരില്‍ നിന്നും താല്‍പ്പര്യ പത്രം ക്ഷണിച്ചു. സേവനം ലഭ്യമാക്കുന്നതിനുളള നിരക്കുകളും മറ്റ് വ്യവസ്ഥകളും കാണിച്ചു കൊണ്ടുളള താല്‍പ്പര്യപത്രം ഈ മാസം 29 ന് മുന്‍പ് കോന്നി സി.എഫ്.ആര്‍.ഡി യില്‍ എത്തിക്കണം. ഫോണ്‍ : 0468 2241144.

സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് (എസ് സി / എസ് ടി വിഭാഗത്തില്‍), ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി. സി. എ എന്നീ ബിരുദ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446302066/04682224785.

പോളിടെക്നിക്ക് പ്രവേശനം
പോളിടെക്നിക്ക് പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി താഴെപറയുന്ന സമയക്രമമനുസരിച്ച് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അസല്‍ രേഖകള്‍, ടി.സി, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്മെന്റ് സ്ലിപ്പ്, ഫീസ് അടയ്ക്കുവാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, കൂടാതെ പി.ടി.എ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടിനകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000രൂപയും)ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കേണ്ടതാണ്. പി.ടി.എ ഫണ്ട് 2000 രൂപ ക്യാഷ് ആയി നല്‍കണം. സെപ്റ്റംബര്‍ 22 ന് -ഓട്ടാമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്. സെപ്റ്റംബര്‍ 23 ന് -സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്. സെപ്റ്റംബര്‍ 24 നും 28 നും മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ക ഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും. കൂടുതല്‍ വിവരങ്ങള്‍ക്ക് :9495120450, 9446856388, 9447113892, www.gpcvennikulam.ac.in

ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ 20 മുതല്‍
2020 ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ഈ മാസം 20 മുതല്‍ 27 വരെ പത്തനംതിട്ട ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ നടക്കും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2223123.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താത്പര്യമുളള അംഗീകൃത ഏജന്‍സികളില്‍ നിന്നും സീല്‍ഡ് ക്വട്ടേഷന്‍ ക്ഷണിച്ചു. സെക്യൂരിറ്റി സ്റ്റാഫ് രണ്ട് (അവധി ദിവസം ഉള്‍പ്പെടെ 24 മണിക്കൂര്‍), ക്ലീനിംഗ് സ്റ്റാഫ് – മൂന്ന് ണ്ണം (എല്ലാ ദിവസങ്ങളിലും എട്ട് മണിക്കൂര്‍). ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. ഫോണ്‍ : 0468 2241144.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു

0
പത്തനംതിട്ട : റാന്നിയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു. തീയിട്ടത് പഞ്ചായത്ത്...

കൊണ്ടോട്ടിയിൽ മദ്രസാ അധ്യാപകൻ വാഹനമിടിച്ചു മരിച്ചു

0
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ മദ്രസാ അധ്യാപകൻ വാഹനമിടിച്ചു മരിച്ചു. കൊണ്ടോട്ടി നീറാട് സ്വദേശി...

ഒന്നാം സമ്മാനം 70 ലക്ഷം ; അക്ഷയ AK 652 ലോട്ടറി നറുക്കെടുത്തു

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 652 ലോട്ടറി നറുക്കെടുത്തു. AS...

കാലവർഷം ആൻഡമാനിലെത്തി, ബംഗാൾ ഉൾകടലിൽ സീസണിലെ ആദ്യ ന്യുനമർദം സാധ്യത ; കേരളത്തിൽ 4...

0
തിരുവനന്തപുരം: കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം...