Friday, May 3, 2024 8:42 am

കാശ്മീരില്‍ നിന്നടക്കം എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഭീകരവാദികള്‍ ഉണ്ടാകാം ; ഗുരുതര ആരോപണങ്ങളുമായി കത്തോലിക്കാസഭ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാര്‍ക്കോട്ടിക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി കത്തോലിക്കാസഭ. കേരളത്തിന് പുറത്ത് കാശ്മീരില്‍ നിന്നടക്കം എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഭീകരവാദികള്‍ ഉണ്ടാകാമെന്ന ഗുരുതരമായ ആക്ഷേപമാണ് സഭ പ്രകടിപ്പിക്കുന്നത്. ഇറാന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ കേരളത്തിലേക്ക് വലിയ തോതില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് പരിശോധിക്കണം.

സ്വതന്ത്ര വിദ്യാര്‍ത്ഥി യൂണിയനുകളുടെ മറവില്‍ കേരളത്തില്‍ ക്യാമ്പസ് തീവ്രവാദം വളരുന്നുവെന്നും കത്തോലിക്കാ സഭ ആശങ്ക പ്രകടിപ്പിക്കുന്നു. പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച്‌ വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കുന്നുവെന്ന സി.പി.ഐ എം കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് കത്തോലിക്കാ സഭ നിലപാട് കടുപ്പിക്കുന്നത്. കേരളത്തിലേയ്ക്ക് ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായ രാജ്യങ്ങളില്‍ നിന്ന് ഉപരിപഠനത്തിന് എത്തുന്നവരെ നിരീക്ഷിക്കണമെന്നു ഭാരത കത്തോലികന്‍ മെത്രായന്‍ സമിതിയുടെ അല്‍മായ കമ്മീഷന്‍ രംഗത്ത് വരുന്നത് വളരെ ഗൗരവമുള്ള ആവശ്യമാണ്.

ആസൂത്രിതമായ ദീര്‍ഘകാല അജണ്ടകള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കേന്ദ്രീകരിച്ച്‌ ഭീകരവാദപ്രസ്ഥാനങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്നാണ് കത്തോലിക സഭ സംശയം ഉന്നയിക്കുന്നുണ്ട്. സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിച്ച്‌ ചില പ്രൊഫഷണല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഇക്കൂട്ടര്‍ പിടിച്ചടക്കിയിരിക്കുന്നത് ഇതിന്റെ ചില സൂചനകള്‍ മാത്രമെന്നും സഭ പറയുന്നു. ഓരോ വര്‍ഷവും നഷ്ടപ്പെടുന്ന കേരളത്തിലെ യുവതികളുടെയും കുട്ടികളുടെയും കണക്കുകള്‍ ഉയര്‍ത്തുന്നത് ചോദ്യചിഹ്നമാണ്.

ഇക്കാര്യത്തില്‍ സഭയുടെ ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്നും സഭ പ്രസ്താവനയില്‍ പറയുന്നു. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവെയ്ക്കുന്ന ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ നിസ്സാരവല്‍ക്കരിക്കരുത്. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിതന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത് ഗൗരവമായിട്ടെടുത്ത് അടിയന്തര ഇടപെടലുകളുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വ്യക്തമാക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഉപദ്രവിച്ചു ; യുവതിയും യുവാവും പിടിയില്‍

0
സുല്‍ത്താന്‍ ബത്തേരി: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും,...

ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ നടത്തി ; പിന്നാലെ അമ്മയും...

0
മുംബൈ: മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ചത് പ്രസവ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന്...

പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും ; സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ...

തൊഴിലാളിക്യാമ്പ് സന്ദർശിച്ച് യു.എ.ഇ. മന്ത്രി

0
അബുദാബി: ലോക തൊഴിലാളി ദിനത്തിൽ എമിറേറ്റിലെ തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് മാനവവിഭവശേഷി...