കൊല്ലപ്പെട്ടത് ഐ.എസ്​ ഭീകരര്‍ അല്ല ; അബദ്ധം സമ്മതിച്ച്‌​ യു.എസ്​

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍ : ഐ.എസ്​ ഭീകരര്‍ എന്നു പറഞ്ഞ്​ അഫ്​ഗാനിസ്​താനില്‍ ഡ്രോണ്‍ ആക്രമണം നടത്തി 10 ​പേരെ കൊലപ്പെടുത്തിയ സംഭവം അബദ്ധമായിരുന്നുവെന്ന്​ ഏറ്റു പറഞ്ഞ്​ അമേരിക്ക. കാബൂളില്‍ ഐ.എസ്​ ഭീകരാക്രമണത്തില്‍ 169 പേര്‍ മരിച്ച ബോംബ്​ സ്​ഫോടനത്തിന്‍റെ സുത്രധാരനെ വകവരുത്തിയെന്ന്​ യു.എസ്​ അവകാശപ്പെട്ട ​ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്​ ഏഴു കുട്ടികളും ജീവകാരുണ്യപ്രവര്‍ത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ്​ അമേരിക്ക ഇപ്പോള്‍ സമ്മതിക്കുന്നത്​.

അമേരിക്കന്‍ സേനക്കൊപ്പം പ്രവര്‍ത്തിച്ച അഫ്​ഗാന്‍കാരനായ സെമിറൈ അഹ്​മദിയും കുട്ടികളുമടക്കമുള്ളവരാണ്​ മരിച്ചത്​. ഐ.എസ്​ ഭീകരരെ കൊന്നുവെന്ന വാദം തെറ്റാ​െണന്ന്​ വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച്‌​ ഏതാനും നാളുകള്‍ക്ക്​ ഉള്ളില്‍ തന്നെയാണ്​ അമേരിക്കന്‍ കുറ്റസമ്മതം.

ആക്രമണം ദുരന്തപൂര്‍ണമായ ഒരു ​അബദ്ധമായിരുന്നുവെന്നാണ്​ യു.എസ്​ സെന്‍ട്രല്‍ കമാന്‍ഡ്​ തലവന്‍ ജനറല്‍ ഫ്രാങ്ക്​ മെക്കന്‍സി വെള്ളിയാഴ്​ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്​. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മെക്കന്‍സി, ആക്രമണവുമായി ബന്ധപ്പെട്ട്​ അ​േന്വഷണം നടത്തുമെന്നും ദുരന്തത്തിന്​ ഇരയായവരുടെ കുടുംബത്തിന്​ നഷ്​ടപരിഹാരം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...