കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകും

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍ : ഭാരത്​ ബയോടെക്ക്​ നിര്‍മ്മിക്കുന്ന കോവിഡ്​ വാക്​സിനായ കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകുമെന്ന്​ സൂചന. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്​ധസമിതിയുടെ യോഗം ഒക്​ടോബര്‍ അഞ്ചിനാണ്​ നടക്കുക. ഇതിന്​ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഫൈസര്‍-ബയോടെക്​, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ, സിനോഫാം, ഓക്​സ്​ഫെഡ്​-ആസ്​ട്ര സെനിക്ക തുടങ്ങിയ വാക്​സിനുകള്‍ക്കാണ്​ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കിയത്​.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന്​ അനുമതി ലഭിച്ച വാക്​സിനുകളിലൊന്നാണ്​ കോവാക്​സിന്‍. ​ഓക്​സ്​ഫെഡ്​-ആസ്​ട്രസെനിക്കയുടെ കോവിഷീല്‍ഡിനൊപ്പം കോവാക്​സിനും രാജ്യത്ത്​ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​. ജൂലൈ ഒമ്പതിന്​ തന്നെ കോവാക്​സിന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നും ഈ അപേക്ഷ പരിഗണനയിലാണെന്നുമാണ്​ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ മറുപടി നല്‍കിയത്​. കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത്​ മൂലം പല രാജ്യങ്ങളും വാക്​സിനെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക്​ പോവുന്ന പ്രവാസികള്‍ ഉള്‍പ്പടെ ദുരിതത്തിലാണ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...