22.9 C
Pathanāmthitta
Sunday, June 26, 2022 3:32 am

കൂടുതല്‍ സാവകാശം വേണം ; ചന്ദ്രിക കള്ളപ്പണക്കേസില്‍ മുസ്ലിം ലീഗ് നേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി : ചന്ദ്രിക’ കള്ളപ്പണക്കേസില്‍ മുസ്ലിം ലീഗ് നേതാവ് വി.കെ. ഇബ്രാഹിം കുഞ്ഞ് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായില്ല. കൂടുതല്‍ സാവകാശം വേണമെന്ന് ഇഡിയെ അറിയിച്ചു. കുഞ്ഞാലിക്കുട്ടിക്കൊപ്പം ചോദ്യം ചെയ്യാന്‍ ഇബ്രാഹിം കുഞ്ഞിനെയും വിളിപ്പിച്ചിരുന്നു. അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിനുള്ള പണം നിക്ഷേപിച്ചത് മാറ്റി കള്ളപ്പണം നല്‍കി വെളിപ്പിച്ചെടുത്തതില്‍ ആണ് കേസ് ഉണ്ടായിരുന്നത്.

കേസില്‍ അന്വേഷണം മുന്നോട്ടു പോകുന്നതിനിടയില്‍ പാലാരിവട്ടം കേസില്‍ ചോദ്യം ചെയ്യലിനിടയില്‍ ആശുപത്രിയില്‍ ചികിത്സ തേടിതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. പിന്നീട് അന്വേഷണസംഘം അശുപത്രിയില്‍ വെച്ച് വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇപ്പോള്‍ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു തീരുമാനം ഉണ്ടാകുന്നതു വരെ വി.കെ ഇബ്രാഹിം കുഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ സാധ്യതയില്ല എന്നാണ് അറിയുന്നത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular