Thursday, May 30, 2024 4:55 pm

ഗര്‍ഭിണിയായ 23 കാരിക്ക് സര്‍കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചെന്ന സംഭവo : അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  അസഹ്യമായ വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയായ 23 കാരിക്ക് സര്‍കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചെന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 3 സര്‍കാര്‍ ആശുപത്രികളില്‍ യുവതിക്ക് ചികിത്സ നിഷേധിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. 3 ആഴ്ചയ്ക്കകം റിപോര്‍ട് സമര്‍പിക്കാന്‍ മനുഷ്യാവകാശ കമിഷന്‍ കൊല്ലം ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന വിവരം കണ്ടെത്താതിരിക്കുകയും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി, മരിച്ച കുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ ആരോഗ്യവകുപ്പ് വെള്ളിയാഴ്ച തന്നെ അന്വേഷണം ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. പാരിപ്പള്ളി കുളമട കഴുത്തുംമൂട്ടില്‍ താമസിക്കുന്ന കല്ലുവാതുക്കല്‍ പാറ പാലമൂട്ടില്‍ വീട്ടില്‍ മിഥുന്റെ ഭാര്യ മീരയെ (23) 3 സര്‍കാര്‍ ആശുപത്രികളില്‍ നിന്നു തിരിച്ചയച്ചുവെന്ന സംഭവത്തില്‍ ജില്ലാ മെഡികല്‍ ഓഫിസര്‍ ആര്‍ ശ്രീലതയോട് റിപോര്‍ട് ആവശ്യപ്പെടുകയും ചെയ്തു.

പരവൂര്‍ നെടുങ്ങോലം രാമ റാവു മെമോറിയല്‍ താലൂക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ് എ ടി ആശുപത്രികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. യുവതി ചികിത്സ തേടിയെത്തിയ ഈ 3 ആശുപത്രികളിലും ഡി.എം.ഒ റിപോര്‍ട് തേടി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത് (ആര്‍.സി.എച്) ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.

ആശുപത്രികളുടെ ഭാഗത്ത് നിന്ന് ക്രൂരമായ അവഗണനയാണ് ഉണ്ടായതെന്ന് യുവതിയുടെ കുടുംബം പറയുന്നു. ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര ചികില്‍സ തേടി നെടുങ്ങോലം ആശുപത്രിയില്‍ എത്തിയത്. 13 ന് എസ്‌.എ.ടിയില്‍ എത്തി. പ്രശ്‌നമില്ലെന്ന് പറഞ്ഞ് ആശുപത്രികളില്‍ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡികല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ യുവതി ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മീര ഇപ്പോള്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ.ഹബീബ് നസിം പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെയ്യാറ്റിൻകരയിൽ അരളി കഴിച്ച് 6 പശുക്കൾ ചത്തു

0
തിരുവനന്തപുരം  : നെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് പശുക്കൾ ചത്തു. ആറു പശുക്കളാണ്...

മാലിന്യമടിഞ്ഞു ; പി.ഐ.പി. കനാൽ കവിഞ്ഞൊഴുകി

0
മാന്നാർ : മാന്നാർ പഞ്ചായത്ത് നാലാംവാർഡിലെ കുറ്റിയിൽ കോളനിയിലൂടെ കടന്നുപോകുന്ന പി.ഐ.പി....

ആ ഏഴ് ശതമാനവും യുഡിഎഫിന്‍റെ വോട്ട്, കൊല്ലത്ത് ജയം ഉറപ്പെന്ന് മുകേഷ്

0
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ഇടതു...

ദീര്‍ഘനേരം എസിയില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍ ? ശ്രദ്ധിക്കുക

0
എസികൾ ആഡംബരമെന്നതിലുപരി അത്യാവശ്യമായി മാറിയിരിക്കുന്നു. ഓഫീസുകളിലും വീടുകളിലുമടക്കം ഏസിയില്ലാതെ കഴിച്ചുകൂട്ടാനാവില്ലെന്നതാണ് സത്യം....