മാന്നാർ : മാന്നാർ പഞ്ചായത്ത് നാലാംവാർഡിലെ കുറ്റിയിൽ കോളനിയിലൂടെ കടന്നുപോകുന്ന പി.ഐ.പി. കനാൽ കവിഞ്ഞൊഴുകിയത് ജനങ്ങളെ ദുരിതത്തിലാക്കി. മാലിന്യമടിഞ്ഞ് കനാലിലെ നീരൊഴുക്കു തടസ്സപ്പെട്ടതും ശക്തമായ മഴയിൽ കനാലിൽ വെള്ളംനിറഞ്ഞതോടെയുമാണ് കനാൽ കവിഞ്ഞൊഴുകാനിടയാക്കിയത്. കൂടാതെ കനാലിന്റെ ഇരുവശങ്ങളിൽ ചോർച്ചയുമുണ്ട്. ഈ വെള്ളം കിണറുകളിലേക്കിറങ്ങി വെള്ളം മലിനമായി. 2018-ലെ പ്രളയശേഷം മന്ത്രി സജി ചെറിയാന്റെ നിർദേശപ്രകാരം കനാലിന് ഉൾവശം പ്ലാസ്റ്റർ ചെയ്തു വൃത്തിയാക്കിയിരുന്നു. കനാലിൽ മാലിന്യമടിഞ്ഞതുമൂലം കുരട്ടിശ്ശേരി പാടശേഖരത്തിലേക്ക് കൃഷിക്കാവശ്യമായി എത്തിക്കേണ്ട വെള്ളവും കിട്ടാതായി.
കനാലിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ദുർഗന്ധവും കൊതുകുശല്യവും കൂടി. പകർച്ചവ്യാധികളും രോഗങ്ങളുമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ ഭയപ്പാടിലാണ്. കനാലിലെ മാലിന്യം പഞ്ചായത്തംഗം ശാലിനി രഘുനാഥും നാട്ടുകാരും ചേർന്ന് നീക്കിയതോടെയാണ് വെള്ളം അല്പം കുറഞ്ഞത്. ഈ ഭാഗത്തേക്ക് വാഹനങ്ങളും മറ്റും എത്താത്തതും മാലിന്യം നീക്കുന്നതിനു തടസ്സമാകുന്നുണ്ട്. മാലിന്യമടിഞ്ഞുകൂടി നീരൊഴുക്കു തടസ്സപ്പെട്ടത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഫണ്ടിലെന്ന മറുപടിയാണ് ഇറിഗേഷൻ വകുപ്പ് നൽകിയതെന്ന് പഞ്ചായത്തംഗം പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























