ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അന്വേഷണ സംഘം വിപുലീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് കൂടുതൽ എസ്.ഐമാരെയും സി.പി.ഒമാരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഉന്നത സി പി എം നേതാക്കളെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിൻ്റെ ആലോചന. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്, മുൻമന്ത്രി വി ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും ആക്രമണത്തിന് പിന്നിൽ ആസൂത്രിത ഇടപെടലുകളോ പ്രേരണയോ ഉണ്ടോ എന്നുമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.

സി പി എം നേതാക്കളുടെ ഫോൺ കോളുകളുടെ സൈബർ ഫോറൻസിക് പരിശോധനാ ഫലമായിരിക്കും കേസിൽ നിർണായകമാകുക. ആക്രമണം നടന്ന സമയത്തും അതിനു മുൻപും നടന്ന ആശയവിനിമയങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല

0
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ. അതിരമ്പുഴ സ്വദേശിയായ...

കുടുംബശ്രീയുമായുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ

0
തിരുവനന്തപുരം: കെ-ഡിസ്ക് പദ്ധതികളിൽ നിന്ന് കുടുംബശ്രീയുടെ പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് സർക്കാർ...

ചോർന്നൊലിച്ച് കെട്ടിടങ്ങൾ ; പ്രതിഷേധവുമായി അലഹബാദ് സർവകലാശാലയിൽ വിദ്യാർഥികൾ

0
അലഹബാദ് : ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പ്രതിഷേധവുമായി...

പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്

0
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന്...