Monday, May 20, 2024 5:14 pm

1985 മോഡല്‍ രണ്ട് ബുള്ളറ്റിന് ഒരു നമ്പര്‍ ; ചെങ്ങന്നൂരിലെ സുനില്‍കുമാറും കോഴിക്കോട്ടെ ജറീഷും ഊരാക്കുടുക്കില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : തിരുവനന്തപുരം  രജിസ്ട്രേഷനുള്ള 1985 മോഡല്‍ രണ്ട് ബുള്ളറ്റ്ക്കള്‍ക്ക് ഒരേ നമ്പര്‍. ചെങ്ങന്നൂര്‍ ഇടനാട് എട്ടൊന്നില്‍ സുനില്‍ കുമാര്‍, കോഴിക്കോട് ഉള്ളിയേരി വലയോട്ടില്‍ ജെറീഷ് എന്നിവരുടെ ബുള്ളറ്റുകള്‍ക്കാണ് ഒരേനമ്പറായ കെ.ബി.ടി 4944 ലഭിച്ചിട്ടുള്ളത്.  കൂടാതെ വാഹനത്തിന്‍റ് ചെയ്സസ് നമ്പറും, എന്‍ജിന്‍ നമ്പറും ഒന്നു തന്നെയാണ്.

ക്ഷീരകർഷകനായ സുനില്‍ കുമാര്‍ 2016 ല്‍ ഒ.എല്‍.എക്സ് വഴി തൻ്റെ ബുള്ളറ്റ് കൊയിലാണ്ടിയിലുള്ള ഒരു പോലീസുകാരന് 85000 രൂപക്ക് വിറ്റു. വാഹനം തന്‍റെ പേരില്‍ ചേര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥനായ ലിജീഷ് കൊയിലാണ്ടി ആര്‍.ടി ഓഫീസില്‍ എത്തിയപ്പോഴാണ്‌ ഇതേ നമ്പറിലുള്ള വാഹനം ആര്‍.ടി.ഓഫീസിന്‍റെ പരിധിയിലുണ്ടെന്ന് കണ്ടെത്തിയത്. ഇത് മനസിലാക്കിയ ആര്‍.ടി.ഒ അധികൃതര്‍ ഇരു വാഹനവും ഉപയോഗിക്കരുതെന്നും അതാത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുകയാണുണ്ടായത്.

തുടർന്ന് ലിജീഷ് വാഹനം ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വെയിലും മഴയുമേറ്റ് കാടുകയറി നശിക്കുകയാണിപ്പോഴും ഈ വാഹനം. വാഹനത്തിന്‍റെ ഇന്‍ഷുറന്‍സും ടാക്സും രണ്ട് ഉടമകളും അടച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ കുമാർ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക് പരിശോധന നടത്തി. കഴിഞ്ഞ അഞ്ച് വർഷത്തെ കാത്തിരിപ്പിനു ശേഷം ഈ മാസം ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്നത്തോടെ സുനിലിന്‍റെ വാഹനം യഥാര്‍ത്ഥ വാഹനമാണെന്ന് കണ്ടെത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളം വേങ്ങൂരില്‍ ഒരു മഞ്ഞപ്പിത്ത മരണം കൂടി സ്ഥിരീകരിച്ചു

0
എറണാകുളം : പെരുമ്പാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണം രണ്ടായി. ...

ബസിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണചെയിൻ പോലീസിൽ ഏൽപ്പിച്ചു

0
പത്തനംതിട്ട : കെ എസ് ആർ ടി സി കൊല്ലം പത്തനംതിട്ട...

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു ; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

0
അഹമ്മദാബാദ്: നാല് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. നാലുപേരും...

ആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും ചെയ്യുന്നവരുടെ ചതിയിൽപെടരുതെന്ന് ജനങ്ങളോട് പോലീസ്

0
പത്തനംതിട്ട : ജില്ലയിലെ ചിലയിടങ്ങളിൽ ആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും നടക്കുന്നതായി പരാതികളുണ്ടെന്നും ആളുകൾ...