Monday, May 13, 2024 12:03 pm

വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കണം ; ഇന്ത്യയ്ക്ക് കത്തെഴുതി താലിബാന്‍ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് താലിബാൻ ഭരണകൂടം. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് കത്തെഴുതിയത്.

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന ലെറ്റർഹെഡിലാണ് താലിബാൻ കത്തെഴുതിയിരിക്കുന്നത്. ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യൻ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാൻ സൈന്യം കാബൂളിൽ പ്രവേശിക്കുകയും നിലവിലെ പ്രസിഡന്റ് പലായനം ചെയ്യുകയുംചെയ്ത സമയം മുതൽ ഇന്ത്യ അഫ്ഗാനിസ്താനിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.

സപ്തംബർ ഏഴ് തിയ്യതി രേഖപ്പെടുത്തിയിരിക്കുന്ന കത്തിൽ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാൻ സിവിൽ ഏവിയേഷൻ മന്ത്രിയായ അൽഹാജ് ഹമീദുള്ള അഖുൻസാദയാണ്. നിലവിൽ അഫ്ഗാനിസ്താന് പുറത്തേക്ക് വിമാന സർവീസുള്ള രണ്ട് രാജ്യങ്ങൾ ഇറാനും പാകിസ്താനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തർ, തുർക്കി, ഉക്രൈൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോയിപ്രം പഞ്ചായത്തിലെ 17 വാർഡുകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച് ഹരിത കര്‍മ്മ സേന

0
പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ 17 വാർഡുകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച്...

വ​ർ​ക് ഷോ​പ്പി​ൽ നി​ന്ന് ബു​ള്ള​റ്റ് ക​ട​ത്തി​യ കേ​സി​ൽ മൂ​ന്ന് പേർ പിടിയിൽ

0
ക​ട​യ്ക്ക​ൽ: ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ർ​ക് ഷോ​പ്പി​ൽ നി​ന്ന് ബു​ള്ള​റ്റ് ക​ട​ത്തി​യ കേ​സി​ൽ...

‘ലൈബ്രറിയിലെ പ്രണയം’ ; മുവാറ്റുപുഴ നിർമല കോളജിന്റെ പരസ്യം പിൻവലിച്ചു ; ഖേദം പ്രകടിപ്പിച്ച്...

0
മുവാറ്റുപുഴ: പ്രണയം പശ്ചാത്തലമാക്കിയ മുവാറ്റുപുഴ നിർമല കോളജിന്റെ പരസ്യം പിൻവലിച്ചു. വിമർശനം...

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു ; 87.98 ശതമാനം വിജയം

0
ഡൽഹി: സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ്...