സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടന്നു

For full experience, Download our mobile application:
Get it on Google Play

വെണ്‍മണി : ലക്ഷങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതും വന്‍പാരിസ്ഥിതിക ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതും കേരളത്തെ കടക്കെണിയില്‍ ആക്കുന്നതുമായ കെറെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെറെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പദ്ധതി ബാധിത പ്രദേശമായ പുന്തലയിലെ ജനങ്ങള്‍ വെണ്‍മണി പഞ്ചായത്ത് ആഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ജനകീയ സമിതി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ആർ ശ്രീധരന്‍ പിള്ള അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പറുമാരായ മറിയാമ്മ ചെറിയാന്‍, അനിതാ മോഹന്‍, സൂര്യ, മനോജ് മുരളി, ബിന്ദു, ജനകീയ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.ആർ ഓമനക്കുട്ടന്‍, കണ്‍വീനറുമാരായ മധു ചെങ്ങന്നൂര്‍, ടി.കോശി, ഡി.സി.സി മെമ്പര്‍ ശ്രീകുമാര്‍ കോയിപ്പുറം എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് കുമാര്‍ സ്വാഗതവും കെ.ജി സുശീലന്‍ കൃതജ്ഞതയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...