Tuesday, May 21, 2024 7:46 am

അതിര്‍ത്തി കാക്കാന്‍ ചാവേറുകളെ വിന്യസിക്കാന്‍ താലിബാന്‍

For full experience, Download our mobile application:
Get it on Google Play

കാബൂൾ : അഫ്ഗാനിസ്താന്റെ അതിർത്തികൾ കാക്കാൻ ചാവേറുകളെ നിയോഗിക്കാൻ ഒരുങ്ങുകയാണ് താലിബാൻ ഭരണകൂടം. ഇതിനുവേണ്ടി ഒരു പ്രത്യേക ബെറ്റാലിയൺ രൂപവൽകരിക്കാനുള്ള ആലോചനയിലാണ് സർക്കാർ. താജിക്കിസ്താനും ചൈനയുമായി അതിര് പങ്കിടുന്ന വടക്കുകിഴക്കൻ പ്രവിശ്യയായ ബഡാക്ഷാനിലാണ് ചാവേറുകളെ വിന്യസിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവർണർ മുല്ല നിസാർ അഹമ്മദ് അഹമ്മദി അറിയിച്ചു.

താജിക്കിസ്താനുമായി ഇപ്പോൾ തന്നെ അഫ്ഗാനിസ്താൻ സംഘർഷത്തിലാണ്. താജിക് വംശജർക്ക് പുതിയ അഫ്ഗാൻ സർക്കാരിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന് താജിക് പ്രസിഡന്റ് ഇമോമലി റഹ്മോൻ യു.എൻ. പൊതുസഭയിൽ ആവശ്യപ്പെടുകവരെ ചെയ്തിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ പ്രവിശ്യയിൽ വിവിധ തീവ്രവാദ സംഘടനകൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് ഒരു ചാവേർ സംഘത്തെ വിന്യസിക്കാൻ താലിബാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

മൻസൂർ സേന എന്ന് അർഥം വരുന്ന ലഷ്കർ ഇ മൻസൂരി എന്നാണ് ബെറ്റാലിയന്റെ പേര്. മുൻ അഫ്ഗാൻ സർക്കാരിന്റെ സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കുകയാണ് ഇവരുടെ ദൗത്യമെന്ന് മുല്ല നിസാർ പറഞ്ഞു. അഫ്ഗാനിസ്തനിൽ ശേഷിക്കുന്ന യു.എസ്. സൈനിക ക്യാമ്പുകൾ തകർക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട് ഇവർക്ക്. ലഷ്കർ ഇ മൻസൂരിക്ക് പുറമെ കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി ബാദ്രി 313 എന്നൊരു ചാവേർ സേനയെ കൂടി വിന്യസിച്ചിട്ടുണ്ട് താലിബാൻ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

0
തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തില്‍ 4 മാസമായി ആവശ്യത്തിനു ശുദ്ധവായുവും...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് 25,000 സ്ത്രീ​ക​ളു​മാ​യി സം​വ​ദി​ക്കും ; കടുത്ത ആവേശത്തിൽ പ്രവർത്തകർ

0
ല​ക്നോ: കാ​ശി​യി​ലെ സ​മ്പൂ​ർ​ണാ​ന​ന്ദ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി...

വനത്തിൽ യൂക്കാലിപ്റ്റസ് നടാൻ ഒരിക്കലും അനുവദിക്കില്ല ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം...

പ്രസവ ശസ്ത്രക്രിയാ പിഴവ് : ഹർഷിനയ്ക്ക് ഇന്ന് അഞ്ചാമത്തെ ശസ്ത്രക്രിയ

0
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് ഏഴു...