Wednesday, June 19, 2024 2:55 pm

സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ഭര്‍തൃവീട്ടില്‍ പീഡനം ; യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ട മകളെ കുറിച്ചുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടി തന്റെ വിഷമം വീഡിയോയില്‍ ചിത്രീകരിച്ചതിന് ശേഷം ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ”തന്റെ മകളെ ഭര്‍ത്താവായ അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും’ മൂസക്കുട്ടി വീഡിയോയില്‍ പറയുന്നു. തന്റെ വേദന കേരളം ഏറ്റെടുക്കണമെന്നും മൂസക്കുട്ടി പറയുന്നുണ്ട്.

വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ മൂസക്കുട്ടി വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനമായിരുന്നു ഹിബ നേരിട്ടത്.

വിവാഹ സമയത്തുള്ള 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആറ് പവന്‍ പിന്നെയും മൂസക്കുട്ടി നല്‍കിയിരുന്നു. അതും മതിയാവില്ലെന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയാല്‍ മാത്രമേ ഹിബയേയും കുഞ്ഞിനേയും ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുള്ളുവെന്ന് പറഞ്ഞ് ഹിബയുടെ ഭര്‍ത്താവായ അബ്ദുള്‍ ഹമീദ് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഹിബയുടെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ നടപടി എടുത്തിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താനാകാതെ എൻഡിഎ

0
ദില്ലി : ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താനാകാതെ എൻഡിഎ. സ്പീക്കർ സ്ഥാനാർത്ഥിയെ...

അന്താരാഷ്ട്ര യോഗദിനാചരണം കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്യും

0
കോഴഞ്ചേരി : പത്തനംതിട്ട ജില്ലയിലെ 'പ്രാണയോഗ' ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ജൂൺ 21ന് കോഴഞ്ചേരി...

കൊച്ചിയിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കി ഗ്രാഫിറ്റി ; അന്വേഷണം ആരംഭിച്ച് പോലീസ്

0
മരട് : കൊച്ചി നഗരത്തിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കുന്ന ഗ്രാഫിറ്റികള്‍ക്കു...

മന്ത്രി വീണ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫിന്‍റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു

0
പത്തനംതിട്ട : മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട...