Thursday, May 16, 2024 10:20 am

ഐപിഎല്‍ 2021 ; ആര്‍സിബിയുടെ ലക്ഷ്യം ക്വാളിഫയര്‍ ബെര്‍ത്ത് – ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഹൈദരാബാദ്

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഐപിഎല്ലില്‍ ഇന്ന് പ്ലേഓഫ് ഉറപ്പാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. അബുദാബിയില്‍ രാത്രി 7.30നാണ് മത്സരം. ആദ്യം കിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂര്‍  കണ്ണുവയ്ക്കുന്നത് ക്വാളിഫയര്‍ ബെര്‍ത്താണ്. ഫൈനലിലേക്കുള്ള വഴിയില്‍ ഒരു തോല്‍വി നേരിട്ടാലും വീണ്ടും അവസരമുണ്ടെന്ന സാധ്യത പ്രധാനം. തോറ്റ് തോറ്റ് പുറത്തായ ഹൈദരാബാദിന് അവസാന മത്സരങ്ങില്‍ ആശ്വാസജയം മാത്രമാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും ഹാട്രിക് ജയത്തോടെ പ്ലേഓഫിലെത്തിയ ആത്മവിശ്വാസം വിരാട് കോലിക്കും കൂട്ടര്‍ക്കുമുണ്ട്.

ഹൈദരാബാദിനെയും വെള്ളിയാഴ്ച ഡല്‍ഹി കാപിറ്റല്‍സിനേയും തോല്‍പ്പിച്ചാല്‍ ബാംഗ്ലൂരിന് ക്വാളിഫയറിലേക്ക് യോഗ്യത നേടാം. ഗ്ലെന്‍ മാക്‌സ്‌വെല്‍ മിന്നും ഫോമിലേക്കെത്തിയത് ബാംഗ്ലൂരിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തുടരെ മൂന്ന് അര്‍ധസെഞ്ച്വറികള്‍ സ്വന്തമാക്കാന്‍ മാക്‌സ്‌വെല്ലിനായിരുന്നു. നായകന്‍ കോലിയും ദേവ്ദത്ത് പടിക്കലും മികച്ച തുടക്കം നല്‍കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. സീസണില്‍ രണ്ടേരണ്ട് ജയം മാത്രമുള്ള ഹൈദരാബാദിന് ആരാധകരെ തൃപ്തിപ്പെടുത്താന്‍ തുടര്‍ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

എന്നാല്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി നായകസ്ഥാനം നല്‍കിയ കെയ്ന്‍ വില്യംസണിനും പ്രതീക്ഷ നിലനിര്‍ത്താനാവുന്നില്ല. ജോണി ബെയ്ര്‍‌സ്റ്റോയുടെ അഭാവത്തില്‍ ബാറ്റിങ് തന്നെയാണ് ഇപ്പോഴും ഹൈദരാബാദിന്റെ തലവേദന. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും ടീം തയ്യാറായേക്കും. പരസ്പരമുള്ള പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം ഹൈദരാബാദിനുണ്ട്. 18 മത്സരങ്ങളില്‍ 10 തവണയും ജയിച്ചത് ഹൈദരാബാദ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു ; രജിസ്റ്റര്‍ വിവാഹം ചെയ്തത് യുവതിയെ വിദേശത്ത്...

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് മകൻ ചെയ്ത തെറ്റിന്...

കോട്ടമൺപാറയിൽ കാട്ടാന ശല്യം രൂക്ഷം

0
കോട്ടമൺപാറ : കോട്ടമൺപാറയിൽ കാട്ടാന ശല്യം രൂക്ഷമായി. ഷൈനുഭവനിൽ വിശ്വനാഥന്റെ വീടിന്...

മുൻവൈരാഗ്യം ; കടയിലെത്തി യുവാവിനെ കുത്തികൊലപ്പെടുത്തി, ഞെട്ടിപ്പിക്കുന്ന സംഭവം ഫോർട്ട് കൊച്ചിയിൽ, പ്രതിക്കായി പോലീസ്...

0
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തോപ്പുംപടി മൂലംകുഴി സ്വദേശി...

‘നീതി കിട്ടണം ; ഉത്തരം പറഞ്ഞേ മതിയാകു’; നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ...

0
തിരുവനന്തപുരം: ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹവുമായി തിരുവനന്തപുരത്തെ...