Sunday, May 5, 2024 12:02 am

6000 രൂപവരെ ക്യാഷ്ബാക്ക് ; വന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

For full experience, Download our mobile application:
Get it on Google Play

എയര്‍ടെല്‍ വന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. സാംസങ്, ഓപ്പോ, റിയല്‍മി, നോക്കിയ, ടെക്‌നോ, ലെനോവോ, മോട്ടറോള, ഇന്‍ഫിനിക്‌സ്, വിവോ, ഐറ്റല്‍, ഷവോമി, ലാവ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍. ഈ ബ്രാന്‍ഡുകളുടെ 12,000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ 6000 രൂപയുടെ ഓഫര്‍ ലഭിക്കും.

ക്യാഷ്ബാക്ക് കൂടാതെ ഒരു വര്‍ഷത്തേക്ക് വാലിഡിറ്റിയുള്ള സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിങ്ക് മ്യൂസിക്കും 30 ദിവസത്തെ ആമസോണ്‍ പ്രൈം മൊബൈല്‍ പതിപ്പും ലഭിക്കും. ഫോണ്‍ വാങ്ങുന്നതിന് മുമ്പ് എയര്‍ടെല്ലിന്റെ സൈറ്റില്‍ അവര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന് ക്യാഷ്ബാക്ക് ലഭിക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാവുന്നതാണ്.

ഒരു ഉപഭോക്താവ് അവരുടെ ഫോണ്‍ നമ്പര്‍ 249 രൂപയോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുമ്പോള്‍ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കൂ. ഈ പ്രീപെയ്ഡ് പ്ലാന്‍ 1.5 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, സൗജന്യ ആമസോണ്‍ പ്രൈം മൊബൈല്‍ പതിപ്പ് എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.

6,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന്, ഒരാള്‍ ഈ പായ്ക്ക് 36 മാസത്തേക്ക് തുടര്‍ച്ചയായി വാങ്ങേണ്ടിവരുമെന്ന് കമ്പനി പറയുന്നു. രണ്ട് തവണകളായി ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് നല്‍കും. ആദ്യത്തേത് 18 മാസത്തിനുശേഷം വരുന്നു, 2,000 രൂപ ക്യാഷ്ബാക്ക് നല്‍കും രണ്ടാമത്തേത് 36 മാസം പൂര്‍ത്തിയാകുമ്പോള്‍ വരും. ബാക്കി 4000 രൂപ എയര്‍ടെല്‍ നിങ്ങള്‍ക്ക് നല്‍കും.

ഈ ക്യാഷ്ബാക്ക് നിങ്ങളുടെ എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. എയര്‍ടെല്‍ നെറ്റ് വര്‍ക്കില്‍ പുതിയ ഹാന്‍ഡ്സെറ്റ് ഉപയോഗിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ ഉപയോക്താവ് പുതിയ 4 ജി ഹാന്‍ഡ്സെറ്റ് റീചാര്‍ജ് ചെയ്താല്‍ മാത്രമേ ഏതൊരു ഉപയോക്താവിനും ഓഫര്‍ പ്രയോജനപ്പെടുത്താനാകൂ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...