മഹാരാജാസ് കോളജിലെ മരംമുറിക്കല്‍ – സൂപ്രണ്ടിന്റെ ശബ്ദരേഖ പുറത്ത് ; മരംമുറിച്ചത് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം മഹാരാജാസ് കോളജിലെ അനധികൃത മരംമുറിക്കല്‍ കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. കോളജ് സൂപ്രണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ മധ്യസ്ഥതയ്ക്ക് വിളിയ്ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ശബ്ദരേഖ മരംകടത്ത് അന്വേഷിക്കുന്ന ഉപസമിതിക്ക് കൈമാറി. കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരമാണ് മരംമുറിക്കല്‍ നടന്നതെന്ന് ശബ്ദരേഖയില്‍ വ്യക്തമാകുന്നു. പുറത്തേക്കുകൊണ്ടുപോയത് പാഴ്മരമാണെന്നും സൂപ്രണ്ട് കെ.എസ് ജയദേവ് വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്.

മരംമുറിയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്നും മരംമുറിക്കലിന് ആര്‍ക്കും അനുമതി നല്‍കിയില്ലെന്നും പ്രിന്‍സിപ്പല്‍ മാത്യു ജോര്‍ജ് ആവര്‍ത്തിക്കുന്നതിനിടയിലാണ് ശബ്ദരേഖ പുറത്തുവരുന്നത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കെ രാജുവുമായി കോളജ് സൂപ്രണ്ട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കോളജിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഏറെനാളുകളായി ചാഞ്ഞുനില്‍ക്കുന്ന മരം മുറിക്കാന്‍ ഒരു നടപടിയും എടുക്കാതെ മറ്റ് മരങ്ങളാണ് മുറിക്കുന്നത്. പ്രിന്‍സിപ്പില്‍ പറഞ്ഞാണ് മരം കൊണ്ടുപോകുന്നത് എന്നാണ് സൂപ്രണ്ട് ആവര്‍ത്തിക്കുന്നത്. കടത്തിയത് പാഴ്മരമല്ലെന്നും ഇതിന്റെ മറവില്‍ കൂടുതല്‍ മരങ്ങള്‍ കോളജില്‍ നിന്ന് മുറിച്ചുകടത്തിയതായി വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....