കെ.പി.സി.സി ഭാരവാഹി പട്ടിക കൈമാറി ; പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി ഭാരവാഹി പട്ടിക കൈമാറി. കെ.പി.സി.സി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെ.പി.സി.സി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും. ഭാരവാഹികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക നൽകിയത്. മുൻ ഡി.സി.സി പ്രസിഡന്റുമാർ ഭാരവാഹികൾ ആകില്ല. മാനദണ്ഡങ്ങളിൽ ഇളവ് നൽകേണ്ടതില്ലെന്നും തീരുമാനമുണ്ട്.

അതേസമയം ഭാരവാഹി പട്ടികയുടെ കാര്യത്തിൽ താനോ ഉമ്മൻ ചാണ്ടിയോ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. ഗ്രൂപ്പുകൾ സമ്മർദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടൻ പുറത്തുവരണമെന്നാണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ലെന്നും തങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...