സഭാ സമ്മേളനം ; ഉമ്മൻചാണ്ടിയും ജലീലും അവധി അപേക്ഷ നൽകി ; പി.വി അൻവർ അപേക്ഷ നൽകിയില്ല

For full experience, Download our mobile application:
Get it on Google Play

 തിരുവനന്തപുരം : ഉമ്മൻചാണ്ടിയും കെ.ടി ജലീലും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കാൻ അനുവാദം ചോദിച്ചുകൊണ്ട് അവധി അപേക്ഷ നൽകി. ഉമ്മൻചാണ്ടി മൂന്നാഴ്ചത്തേക്കും ജലീൽ അഞ്ചുദിവസത്തേക്കുമാണ് അവധി അപേക്ഷ നൽകിയത്. അപേക്ഷ ഇന്ന് സഭ പരിഗണിക്കും. അതേസമയം സഭാ സമ്മേളത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് വിവാദത്തിലായ പി.വി അൻവർ ഇതുവരെയും അവധി അപേക്ഷ നൽകിയിട്ടില്ല. സഭയിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നിലമ്പൂർ എംഎൽഎക്കെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തിയിരുന്നു.

നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുമ്പോഴും അൻവർ വിദേശത്താണുള്ളത്. ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ ഹാജരായത്. ഈ സാഹചര്യത്തിലാണ് അൻവറിനെതിരെ രൂക്ഷവിമർശനുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ രംഗത്ത് വന്നത്. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്നായിരുന്നു അൻവറിന്‍റെ മറുപടി. ധാർമ്മികതയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പഠിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം ഗുരുവായ പ്രതിപക്ഷ നേതാവിനെ കുതികാൽ വെട്ടിയവനാണ് വി.ഡി സതീശനെന്നും അൻവർ ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചിരുന്നു.

അതേസമയം തുടർച്ചയായി 60 ദിവസം വരെ അപേക്ഷ നൽകാതെ സഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കാമെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ഏതെങ്കിലും ഒരു അംഗം അറുപത് ദിവസം തുടർച്ചയായി സഭയിൽ ഹാജരാകാതിരുന്നാൽ പരാതി ലഭിച്ചില്ലെങ്കിലും അയാളുടെ നിയമസഭാംഗത്വം റദ്ദാവും എന്നാണ് നിയമസഭയുടെ 194/4 ചട്ടത്തിൽ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...