Thursday, May 2, 2024 5:55 pm

കോടതിയുടേത് ന്യായമായ വിധി : വാവ സുരേഷ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉത്ര വധക്കേസില്‍ കോടതിയുടേത് ന്യായമായ വിധിയാണെന്നും തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണെന്നും വാവ സുരേഷ്. വിധി എല്ലാവര്‍ക്കും പാഠമാകട്ടെ. ഉത്രയുടെ കുടുംബം ഇപ്പോള്‍ ഈ വിധിയില്‍ തൃപ്തരല്ല. പക്ഷേ, പിന്നീട് അവര്‍ക്ക് വിധിയുടെ ഗുണം മനസിലാകുമെന്നും സുരേഷ് പറഞ്ഞു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷ് കേസില്‍ സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

‘ഉത്രയ്ക്ക് അണലിയുടെ കടിയേറ്റെന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു. സൂരജിനെ കടിക്കാതെ, ഉത്രയെ മാത്രം പാമ്പ് കടിച്ചു എന്ന് കേട്ടപ്പോള്‍ ഇതു കൊലപാതകശ്രമമാണെന്ന് എനിക്ക് മനസിലായി. മറ്റുള്ളവര്‍ക്ക് വിധി ഒരു പാഠമാകട്ടെ’ വാവ സുരേഷ് പറഞ്ഞു. കേസ് അന്വേഷണവും ഈ വിധിയും ടീം വര്‍കിന്റെ വിജയമാണ്. ഇത്തരത്തില്‍ കേരളത്തിലെ ആദ്യത്തെ കേസാണ്. തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിലും നല്ലതു ജീവപര്യന്തമാണ്. മിക്കവാറും സൂരജിന് ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും. ഈ വിധി തന്നെയാണു നല്ലതെന്നും സുരേഷ് വ്യക്തമാക്കി.

കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കൂ. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂ​ന്നാ​മ​ത്തെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന് ത​യാ​റെ​ടു​ത്ത് സു​നി​ത വി​ല്യം​സ്

0
ടെ​ക്സ​സ്: പ്ര​ശ​സ്ത ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​യാ​യ സു​നി​ത എ​ൽ. വി​ല്യം​സ് ത​ന്‍റെ മൂ​ന്നാ​മ​ത്തെ ബ​ഹി​രാ​കാ​ശ...

മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികം നാളെ ; സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി...

0
മണിപ്പൂർ : നാളെ മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സമ്പൂർണ...

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച്...

മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ ചിലർക്ക് പ്രത്യേക അസുഖം വരാറുണ്ട് ; ഗണേഷ് കുമാറിന്റെ...

0
മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി...