Wednesday, May 1, 2024 7:01 am

വില്‍പ്പനയില്‍ ഒരു ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് ബിഎംഡബ്ല്യു

For full experience, Download our mobile application:
Get it on Google Play

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ   മൊത്തം വില്‍പ്പനയില്‍ ഒരു ലക്ഷം നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യന്‍ ആഡംബര വാഹന വിപണിയില്‍ രംഗ പ്രവേശനം ചെയ്‍ത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നേട്ടം ബിഎംഡബ്ല്യു സ്വന്തമാക്കിയതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം കോവിഡ് പ്രതിസന്ധിയിലും കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 96,00 യൂണിറ്റ് ആഡംബര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.

കഴിഞ്ഞ കാലയളവിനേക്കാള്‍ 70 ശതമാനം വര്‍ധനവാണിത്. ഇത് ഒരു ലക്ഷം യൂണിറ്റുകളെന്ന നേട്ടം കൈവരിക്കാന്‍ ഏറെ സഹായകമായി. ബിഎംഡബ്ല്യുവിന്റെ മൊത്തം വില്‍പ്പന 2021 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 9,602 യൂണിറ്റായി ഉയര്‍ന്നതായും 2020 നേക്കാള്‍ 70 ശതമാനം വര്‍ധനവാണിതെന്നും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രൈമാസ അടിസ്ഥാനത്തില്‍ 2021 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബിഎംഡബ്ല്യു മിനി ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ 90.5 ശതമാനം വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവില്‍ 1,588 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷത്തെ കാലയളവില്‍ 2,636 യൂണിറ്റുകളുടെ വില്‍പ്പനയാണ് നേടിയത്. അതേ സമയം വാഹന നിര്‍മാണത്തിന്റെ ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ അത് നികത്താന്‍ മോഡലുകള്‍ക്ക് ചെറിയ വില വര്‍ധനവും കമ്പനി ഈ മാസം മുതല്‍ നടപ്പാക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ പ​റ​ഞ്ഞി​ട്ടു​ണ്ട് ; ജെ.​പി.​ന​ദ്ദ

0
ബം​ഗു​ളൂ​രു: മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യ...

സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും ; 4 ജില്ലകളിൽ അതീവജാഗ്രത...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ്...

‘നവകേരള ബസ് ‘ ഇന്ന് വൈകിട്ട് 6.30ന് തിരുവനന്തപുരം – കോഴിക്കോട് സർവീസ് നടത്തുന്നു...

0
തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച...

കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്നു ; ഇറച്ചി വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി വ്യാപാരികള്‍

0
കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഇറച്ചി വില വര്‍ദ്ധിപ്പിക്കാന്‍...