മാങ്ങ ഇഞ്ചി – ഗ്രോബാഗിലും വളരും

For full experience, Download our mobile application:
Get it on Google Play

മാങ്ങാ ഇഞ്ചി പച്ച മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദുമുള്ള ഒരു ഉഷ്ണമേഖല സുഗന്ധ വിളയാണ്. പക്ഷെ എന്നാൽ പേര് പോലെ മാവുമായോ ഇഞ്ചിയുമായോ ഈ വിളയ്ക്ക് യാതൊരു സാമ്യമോ ബന്ധമോ ഇല്ലെന്നതാണ് ഏറെ രസകരം. മാങ്ങയിഞ്ചിക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത് കേരളത്തിൻ്റെ കാലാവസ്ഥയില്‍ എവിടെ വേണമെങ്കിലും മാങ്ങയിഞ്ചി നടാം.

വിശപ്പില്ലായ്മ അകറ്റാന്‍ ഏറെ ഉത്തമമാണ് മാങ്ങാ ഇഞ്ചി. ശരീരത്തിൻ്റെ  ഊഷ്മാവ് കുറയ്ക്കുവാൻ  ഇതിന് കഴിവുണ്ട്. മുളകിൻ്റെ  അളവ് കുറച്ചു  മാങ്ങാ യിഞ്ചി ചേര്‍ത്ത് ഉപ്പിലിട്ട കറികള്‍ മലബന്ധം അകറ്റാന്‍ ഉത്തമമാണ്. തേങ്ങയും പച്ചമുളക്, ഉള്ളി എന്നിവയും ചേര്‍ത്ത ചമ്മന്തി വളരെ സ്വാദിഷ്ടമാണ്. ഒരേസമയം ഔഷധവും സുഗന്ധവിളയുമാണ് മാങ്ങാ ഇഞ്ചി.കാഴ്ചയില്‍  അലങ്കാര ചെടികളെപ്പോലെ ഭംഗിയുള്ളതാണ്. എവിടെ വേണമെങ്കിലും നട്ടുവളർത്താവുന്ന ചെടിയാണ് ഇത്. തണലുവേണമെന്നോ സൂര്യപ്രകാശം നന്നായി വേണമെന്നോ  നിര്‍ബന്ധമില്ല. ഗ്രോ ബാഗ്, ചാക്ക്, ചട്ടികളിലുമൊക്കെ യഥേഷ്ടം നടാം. പ്രധാനമായും ഇഞ്ചി, മഞ്ഞള്‍ എന്നിവ നടുന്ന മെയ് – ജൂണ്‍ മാസങ്ങളാണ് മാങ്ങാ ഇഞ്ചി നടാന്‍ ഉത്തമമെങ്കിലും മൂപ്പെത്തിയ മാങ്ങാ ഇഞ്ചി ലഭിച്ചാല്‍ ഏതു കാലാവസ്ഥയിലും നടാം.

നീര്‍വാഴ്ച്ചയുള്ള മണ്ണാണ് ഏറെ അനുയോജ്യം. ജൈവസമ്പുഷ്ടമായ പശിമരാശി മണ്ണില്‍ മാങ്ങായിഞ്ചി നന്നായി വളരും. മണ്ണും ചാണകപ്പൊടിയും അല്‍പ്പം എല്ലുപൊടിയും ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കി ഗ്രോ ബാഗിന്റെ 50-60 ശതമാനം മിശ്രിതം നിറച്ച് മാങ്ങാ ഇഞ്ചി നടാവുന്നതാണ്. ഇളക്കം കുറഞ്ഞ മണ്ണാണെങ്കില്‍ ചകിരിച്ചോറോ മണലോ ചേര്‍ക്കുന്നത് ഉത്തമം. ഇഞ്ചി- മഞ്ഞള്‍ എന്നിവയ്ക്ക് നല്‍കുന്ന വളപ്രയോഗം തന്നെ മാങ്ങാ ഇഞ്ചിക്കും നല്‍കാം. ആറു മാസം കൊണ്ടു മാങ്ങായിഞ്ചിയുടെ വിളവ് എടുക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...