Tuesday, May 7, 2024 3:47 am

നൃത്തത്തിന് ശേഷം കബഡി കളിച്ച് പ്രഗ്യാ സിങ് ഠാക്കൂര്‍ ; വിമര്‍ശനവുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഗര്‍ബ നൃത്ത വീഡിയോക്ക് പിന്നാലെ ബി.ജെ.പി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ പുറത്ത്. മണ്ഡലമായ ഭോപ്പാലില്‍ വനിതാ താരങ്ങള്‍ക്കൊപ്പമാണ് എംപി കബഡി കളിക്കുന്നത്. ബുധനാഴ്ച കാളീ ക്ഷേത്ര ദര്‍ശനത്തിനിടെയാണ് താരങ്ങള്‍ എംപിയെ കബഡിക്ക് ക്ഷണിച്ചത്. ഇവരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. എംപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. എപ്പോഴാണ് എന്‍ഐഎ കോടതിയില്‍ ഇവരുടെ അടുത്ത ഹിയറിങ്ങെന്ന് കോണ്‍ഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് പരിഹസിച്ചു.

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയത്. നേരത്തെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. സ്വന്തം വീട്ടില്‍ നടന്ന വിവാഹ ചടങ്ങിലും ഇവര്‍ നൃത്തം ചെയ്ത വീഡിയോ പ്രചരിച്ചു.

2008ലെ മാലേഗാവ് സ്‌ഫോടനത്തില്‍ ജയിലിലായ ഇവര്‍ക്ക് 2017 ലാണ് ജാമ്യം ലഭിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകുന്നതിലും എന്‍ഐഎ കോടതി ഇവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. മാലേഗാവ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഈ ശീലം മാറ്റുന്നത് നന്നായിരിക്കും, വൈകുന്നേരം 6നും രാത്രി 12നും ഇടയിൽ ശ്രദ്ധ വേണം...

0
തിരുവനന്തപുരം : വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ ചില ശീലങ്ങള്‍ മാറ്റണമെന്നുള്ള നിര്‍ദേശവുമായി കെഎസ്ഇബി....

ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു ; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ; മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37...

0
കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക്...

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

0
തിരുവനന്തപുരം: റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അതിക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍. വര്‍ക്കല,...