ആതിരയും അന്‍വര്‍ ഷായും താമസം ഒരുമിച്ച് ; മാല പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സ്കൂട്ടറിൽക്കറങ്ങി മാലപൊട്ടിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പത്തിയൂർ കിഴക്കുമുറിയിൽ വെളിത്തറ വടക്ക് വീട്ടിൽ അൻവർഷാ (22), കോട്ടയം കൂട്ടിക്കൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര (24), കരുനാഗപ്പള്ളി തഴവ കടത്തൂർ മുറിയിൽ ഹരികൃഷ്ണഭവനം ജയകൃഷ്ണൻ(19) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിതഭവനത്തിൽ ലളിതയുടെ മാലപൊട്ടിച്ച കേസിലാണ് അറസ്റ്റ്.

ഓഗസ്റ്റ് 26 ന് ലളിത വീട്ടിലേക്കു നടന്നുപോകുമ്പോൾ സ്കൂട്ടറിൽ എത്തിയ അൻവർഷായും ആതിരയും ചേർന്നു മാലപൊട്ടിച്ചു കടക്കുകയായിരുന്നു. 25 ന് തിരുവല്ലയിൽനിന്നു മോഷ്ടിച്ച സ്കൂട്ടറിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും അന്നുരാത്രി കായംകുളത്തു തങ്ങി. പിറ്റേന്നാണു മാല പൊട്ടിച്ചത്. മോഷണശേഷം സ്കൂട്ടർ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. തുടർന്ന് മൂന്നാർ, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളത്ത് എത്തിയെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

മാല വിൽക്കാൻ ഇവരെ സഹായിച്ചത് ജയകൃഷ്ണനാണ്. ഇയാളുടെ ഫോണാണ് അൻവർഷാ ഉപയോഗിച്ചിരുന്നത്. സെപ്റ്റംബറിൽ ഇവർ ബെംഗളൂരുവിൽ ഒൻപതുപവന്റെ മാല പൊട്ടിച്ചതായി പോലീസിനോടു സമ്മതിച്ചു. സുഹൃത്തുക്കളായ ജയകൃഷ്ണനും അൻവർഷായും പത്തോളം മാലപൊട്ടിക്കൽ കേസിലെ പ്രതികളാണ്. അഞ്ചുമാസം മുൻപ് ഫെയ്സ്ബുക്കിലൂടെയാണ് അൻവർഷായും ആതിരയും സൗഹൃദത്തിലാകുന്നത്. ഇവർ ഒരുമിച്ചാണു താമസിക്കുന്നതെന്നു പോലീസ് പറഞ്ഞു. കായംകുളം എസ്.എച്ച്.ഒ മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...