Monday, May 13, 2024 11:15 am

പത്തനംതിട്ടയില്‍ പ്രളയസമാനം ; തോട്ടില്‍ വീണ് കാറില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി – പമ്പാസ്‌നാനം അനുവദിക്കില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയില്‍ പ്രളയസമാനം. മലവെള്ളപ്പാച്ചില്‍. കക്കാട്ടാറ്റില്‍ ജലനിരപ്പയുയരുന്നു.  റോഡുകളിലെല്ലാം വെള്ളംകയറി. പത്തനംതിട്ട നഗരസഭ 18-ാം വാര്‍ഡില്‍ മൂന്നു വീടുകള്‍ വെള്ളത്തിന് അടിയിലായി. നൂറനാട് – പന്തളം റോഡില്‍ തോട്ടിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലും ഓമല്ലൂര്‍ മൃഗാശുപത്രിയിലും വെള്ളം കയറി. പമ്പയില്‍ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. ഇന്ന് നട തുറക്കാനിരിക്കേ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പാസ്നാനം അനുവദിക്കേണ്ടെന്ന് തീരുമാനം.

രാവിലെ ജില്ലയില്‍ പെയ്തത് റെക്കോഡ് മഴയാണ്. ഏഴു മുതല്‍ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്തത് 70 മില്ലീമീറ്റര്‍ മഴയാണ്. പ്രളയ കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി – ആനത്തോട് അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാല്‍ പ്രളയ ഭീഷണിയില്ല.

മലയാലപ്പുഴയില്‍ കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. രാവിലെ ഒമ്പതു മണിയോടെ ശങ്കരത്തില്‍ വര്‍ഗീസിന്റെ വീടിന് പിന്നില്‍ നിന്നാണ് മലവെള്ളം വന്നത്. മതില്‍ തകര്‍ന്നു. പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഒഴുകി നീങ്ങിയിട്ടുണ്ട്. കുമ്പഴ-കോന്നി റോഡില്‍ ഇളകൊള്ളൂരില്‍ ഇലക്‌ട്രിക് പോസ്റ്റ് വീണും ജലനിരപ്പുയര്‍ന്നും ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. പന്തളം – നൂറനാട് റോഡില്‍ കുടശനാടിന് സമീപം നിയന്ത്രണ വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. സെന്‍ട്രല്‍ ലോക്കായി പോയ കാറിന്റെ ചില്ല് തകര്‍ത്താണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ആര്‍ക്കും പരുക്കില്ല. ജില്ലയില്‍ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്. റാന്നി താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു.

വെച്ചൂച്ചിറക്കടുത്തുകൊല്ലമുള ടൗണില്‍ വെള്ളംകയറി. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളില്‍ വെള്ളംകയറി. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ആശങ്കാപരമായി ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവിലാറ്റിലാണ് ഏറ്റവുമധികം ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ മിക്കയിടത്തും വെള്ളം കയറിതുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ കക്കി ആനത്തോട് നിറയുന്നതിന് ഇനി 11 ശതമാനം കൂടി അവശേഷിക്കുന്നതിനാല്‍ അത് തുറക്കേണ്ട സാഹചര്യമില്ലെന്ന് ശനിയാഴ്ച രാവിലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വെള്ളിയാഴ്ച ഡാമില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത് ആശങ്ക പരത്തിയിരുന്നു. തുലാമാസ പുജകള്‍ക്കായി ശനിയാഴ്ച വൈകിട്ട് നട തുറക്കുന്ന ശബരിമലയില്‍ പമ്പാ സ്നാനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. നേരത്തെ പമ്പാ സ്നാനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പമ്പയാറ്റില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നതിനാലാണ് സ്നാനം വിലക്കിയത്. മലയോരമേഖലയില്‍ കനത്തമഴ തുടരുകയാണ്. കോന്നിയില്‍ ശനിയാഴ്ച രാവിലെ 10 മണിവരെ 97 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എഴുമറ്റൂർ പഞ്ചായത്തിലെ ചിറയ്ക്കൽ കുളത്തിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു

0
മല്ലപ്പള്ളി  : എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ അംബേദ്കർ കോളനി റോഡിന്...

ഇന്ത്യന്‍ സേന പിന്‍വാങ്ങി ; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല – മാലദ്വീപ്

0
മാലി: ഇന്ത്യ നല്‍കിയ മൂന്ന് എയര്‍ ക്രാഫ്റ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ സൈനികരില്ലെന്ന് മാലദ്വീപ്...

സുപ്രീംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ് ; മത്സരിക്കുന്നതിന് കന്യാസ്ത്രീയായ മലയാളി അഭിഭാഷകയെ സഭ വിലക്കി

0
ഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കന്യാസ്ത്രീയായ മലയാളി അഭിഭാഷകയെ...

രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന് സി.പി.ഐ ; അവകാശപ്പെട്ടതെന്ന് മാണി ഗ്രൂപ്പ്

0
തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ...