Monday, May 13, 2024 2:37 am

അ​ക്ഷ​ര​ശ്രീ പ​ദ്ധ​തി​യി​ല്‍ അ​ഴി​മ​തി പ​രി​ശോ​ധി​ക്കാ​ന്‍ ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം ; പരാതിക്കാരന്‍ ഇ​പ്പോ​ള്‍ സ​സ്പെ​ന്‍​ഷ​നി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ന​ഗ​ര​ത്തി​ലെ നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തി സാ​ക്ഷ​ര​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സാ​ക്ഷ​ര​ത​മി​ഷ‍െന്‍റ നേ​തൃ​ത്വ​ത്തിെന്‍റ കോ​ര്‍​പ​റേ​ഷ​നി​ല്‍ ന​ട​പ്പാ​ക്കി​യ അ​ക്ഷ​ര​ശ്രീ പ​ദ്ധ​തി​യി​ല്‍ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ ഇ​തു​സം​ബ​ന്ധി​ച്ച്‌ പ​രി​ശോ​ധി​ക്കാ​ന്‍ ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം. സാ​ക്ഷ​ര​ത​മി​ഷ​ന്‍ ജീ​വ​ന​ക്കാ​ര‍െന്‍റ പ​രാ​തി​യി​ലാ​ണ് പൊ​തു​ഭ​ര​ണ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യെ ഗ​വ​ര്‍​ണ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഏ​ഴാം​ത​ര തു​ല്യ​ത പ​രീ​ക്ഷ​യി​ല്‍ വ്യാ​ജ​ന്മാ​രെ തി​രു​കി​ക്ക​യ​റ്റി​യും പ​ത്ത്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​ക​ളി​ല്‍ പ​രീ​ക്ഷ​ക്ക് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത​വ​രു​ടെ പേ​രി​ല്‍ ക​ള്ള​ക്ക​ണ​ക്കു​ക​ള്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ കാ​ണി​ച്ചും 11 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി.

പ​ദ്ധ​തി​യ​നു​സ​രി​ച്ച്‌ അ​ഡ്മി​ഷ​ന്‍ എ​ടു​ക്കു​മ്പോള്‍​ത​ന്നെ ര​ജി​സ്ട്രേ​ഷ​ന്‍ ഫോ​മി​ല്‍ പ​ഠി​താ​വിന്‍റ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും അ​ത് സൂ​ക്ഷി​ക്കു​ക​യും വേ​ണം. എ​ന്നാ​ല്‍, സാ​ക്ഷ​ര​ത​മി​ഷ​ന്‍ അ​ക്ഷ​ര​ശ്രീ​യു​മാ​യി പ​ദ്ധ​തി​പ്പെ​ട്ട് ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ഇ​തൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്ന് സാ​ക്ഷ​ര​ത​മി​ഷ​ന്‍​ത​ന്നെ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ​ക്ക് 1074 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യെ​ന്നാ​ണ് സാ​ക്ഷ​ര​മി​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന് ന​ല്‍​കി​യ ക​ണ​ക്ക്. ഒ​രാ​ള്‍​ക്ക് 500 രൂ​പ​യെ​ന്ന ക​ണ​ക്കി​ല്‍ 5,37,000 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സാ​ക്ഷ​ര​ത മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.പി.​എ​സ് ശ്രീ​ക​ല ക​ഴി​ഞ്ഞ​വ​ര്‍​ഷം കോ​ര്‍​പ​റേ​ഷ​ന് ക​ത്ത് ന​ല്‍​കി​യ​ത്. ഈ ​തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, 522 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ത​ല​ത്തി​ല്‍ 1055 പേ​ര്‍​ക്ക് 1500 രൂ​പ വീ​തം 15,82500 രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും പ്ല​സ് വ​ണ്ണി​ന് 633 പേ​രും പ്ല​സ്​ ടു​വി​ന് 498 പേ​രു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. സാ​ക്ഷ​ര​ത​മി​ഷ​നി​ലെ ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍​ക്കും വിജി​ല​ന്‍​സി​നും പ​രാ​തി ന​ല്‍​കി​യ ജീ​വ​ന​ക്കാ​ര​ന്‍ ഇ​പ്പോ​ള്‍ സ​സ്പെ​ന്‍​ഷ​നി​ലാ​ണ്.

ആ​ള്‍​മാ​റാ​ട്ട​ത്തി​ലും അ​ന്വേ​ഷ​ണം
സം​സ്ഥാ​ന സാ​ക്ഷ​ര​ത​മി​ഷ​ന്‍ ന​ട​ത്തി​യ ഏ​ഴാം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യി​ല്‍ 77 പേ​ര്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ​യെ​ഴു​തി​യ​താ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​തെ സം​ഭ​വം ഒ​തു​ക്കി. സാ​ക്ഷ​ര​ത മി​ഷ​ന്‍ ഏ​ഴാം​ത​രം തു​ല്യ​താ കോ​ഴ്സ് പ​ത്താം ബാ​ച്ചി​ലാ​ണ് 2017ല്‍ ​ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്. സം​സ്ഥാ​ന ഓ​ഫി​സി​ല്‍​നി​ന്ന്​ ര​ജി​സ്​​റ്റ​ര്‍ ന​മ്പ​റും ഡ​യ​റ​ക്ട​റു​ടെ ഒ​പ്പും സീ​ലോ​ടും​കൂ​ടി, ഫോ​ട്ടാ പ​തി​ച്ച ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​ഠി​താ​ക്ക​ള്‍​ക്ക് ന​ല്‍​കാ​തെ അ​തേ ര​ജി​സ്​​റ്റ​ര്‍ നമ്പ​റു​ക​ളി​ല്‍ മ​റ്റ് 77 പേ​രെ​ക്കൊ​ണ്ട് ആ​ളു​മാ​റ്റി പ​രീ​ക്ഷ​യെ​ഴു​തി​ച്ച്‌ വി​ജ​യ​ശ​ത​മാ​നം ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. ഒ​രേ ര​ജി​സ്​​റ്റ​ര്‍ ന​മ്പറി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ ര​ണ്ട് പ​ഠി​താ​ക്ക​ളെ​യും വി​ജ​യി​പ്പി​ച്ചു. മാ​ര്‍​ക്ക് ലി​സ്​​റ്റു​ക​ളി​ലും വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്ന ജി​ല്ല പ്രോ​ജ​ക്‌ട് കോ​ഓ​ഡി​നേ​റ്റ​ര്‍ സി.​കെ പ്ര​ദീ​പ് കു​മാ​ര്‍, ഓ​ഫി​സ് അ​സി​സ്​​റ്റ​ന്‍​റ് ടി.​എ​സ് ഗീ​ത​കു​മാ​രി, ക്ല​റി​ക്ക​ല്‍ അ​സി​സ്​​റ്റ​ന്‍​റ് സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രെ വ​യ​നാ​ട്, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലേ​ക്കും സ്വീ​പ്പ​ര്‍ കം ​പ്യൂ​ണ്‍ ആര്‍.ബി​ന്ദു​വി​നെ സം​സ്ഥാ​ന ഓ​ഫി​സി​ലേ​ക്കും സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, വി​വാ​ദം കെ​ട്ട​ട​ങ്ങി​യ​തോ​ടെ ഇ​വ​രെ വീ​ണ്ടും തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഓ​ഫി​സി​ലേ​ക്കു​ത​ന്നെ തി​രി​കെ​യെ​ത്തി​ച്ചു. ഇ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരമന അഖിൽ കൊലപാതകം : മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ

0
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം...

പാലക്കാട് ഡിവിഷന്‍ അടച്ചുപൂട്ടല്‍ ; തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് അബ്ദു റഹിമാന്‍

0
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ മന്ത്രാലയം...

ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ

0
എറണാകുളം: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക...

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം : നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

0
മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന...