Wednesday, May 15, 2024 5:45 am

രാത്രി യാത്രകള്‍ ഒഴിവാക്കണം : ജലവിഭവ വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് ജില്ലാഭരണകൂടം. പമ്പയില്‍ കുളിക്കുന്നതിന് വിലക്കേര്‍പെടുത്തി. രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അതീതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. 40 കിലോമീറ്റര്‍ വരെ വേഗമുളള കാറ്റിനും സാധ്യതയുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം , പാലക്കാട്, ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളിലും അതിശക്തമായ മഴ തുടരും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തില്‍ വന്‍തോതില്‍ മേഘപാളികള്‍ സംസ്ഥാനത്തിന് മുകളിലായി നിലകൊളളുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുളള ന്യൂനമര്‍ദത്തിന്റെ സ്വാധീനവും മഴയുടെ തീവ്രത രൂക്ഷമാക്കുന്നു. ദുരന്തനിവാരണത്തിന് കരസേനയെ വിന്യസിച്ചു. എല്ലാ വകുപ്പുമേധാവികളും ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: കൊടും ചൂടിൽ ആശ്വാസമായെത്തിയ വേനൽ മഴ സംസ്ഥാനത്ത് ഇന്നും ശക്തമായി...

ചൈ​നീ​സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി ജോ ​ബൈ​ഡ​ൻ

0
അമേരിക്ക: ചൈ​നീ​സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്...

സംസ്ഥാനത്ത് 1880 ഗുണ്ടകളിൽ ഇതുവരെ പിടിച്ചത് 107 പേരെ മാത്രം ; വട്ടം ചുറ്റി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരെ വരെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിട്ടും ഗുണ്ടകളെ പിടികൂടാതെ നിയമപാലകർ....

നിതീഷ് കുമാറിന് ശാരീരികാസ്വാസ്ഥ്യം ; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

0
പട്‌ന: ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി....