Tuesday, May 7, 2024 6:16 am

റാന്നിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രളയത്തില്‍ നാശനഷ്ടമുണ്ടായ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സ്ഥിതി വിലയിരുത്തിയ മന്ത്രി എംഎല്‍എയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
വെള്ളം ഇറങ്ങി കഴിഞ്ഞാല്‍ ഉടന്‍ നാശനഷ്ടം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ വേഗത്തില്‍ എടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പ്രളയം മൂലം ജനങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടം കൃത്യമായി എത്രയും വേഗം രേഖപ്പെടുത്താനും മതിയായ നഷ്ടപരിഹാരം നല്‍കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ വസ്ത്രം, മരുന്ന്, ഭക്ഷണം എന്നിവ അടിയന്തരമായി ഉറപ്പാക്കണം. കോവിഡ് മഹാമാരിയില്‍ തകര്‍ന്നു നില്‍ക്കുന്ന വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരിക്കുകയാണ് വെള്ളപ്പൊക്കം.  ഇവര്‍ക്കും സഹായം ഉണ്ടാകണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു. റാന്നി താലൂക്ക് ആശുപത്രി, മാമുക്ക്, ഇട്ടിയപ്പാറ ടൗണ്‍, മക്കപ്പുഴ, അങ്ങാടി, പേട്ട, ചുങ്കപ്പാറ, വായ്പ്പൂര്, കോട്ടാങ്ങല്‍ പ്രദേശങ്ങള്‍  മന്ത്രി സന്ദര്‍ശിച്ചു. എംഎല്‍എയ്ക്ക് പുറമേ, മുന്‍ എംഎല്‍എ രാജു എബ്രഹാം, സി.പി.ഐ എം ഏരിയ സെക്രട്ടറി പി.ആര്‍ പ്രസാദ് അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി എന്നിവര്‍ റാന്നിയിലെ വിവിധ സ്ഥലങ്ങള്‍ മന്ത്രിക്കൊപ്പം സന്ദര്‍ശിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലക്ഷദ്വീപിന്റെ വിനോദസഞ്ചാരത്തെ ബാധിക്കും ; കാരണം പുറത്ത്

0
കൊച്ചി: ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയായി കടലിലെ ഉഷ്ണതരംഗം. ഉഷ്ണതരംഗം മൂലം ദ്വീപിലെ...

മികച്ച പോളിംഗ് ഉറപ്പാക്കാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ആഹ്വാനം

0
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതാനിരിക്കേ മികച്ച പോളിംഗ് ഉറപ്പാക്കാൻ ആഹ്വാനം ചെയ്ത്...

മലയാളി യുവതി ബഹ്‌റൈനില്‍ അന്തരിച്ചു

0
മനാമ: പനി ബാധിച്ച് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു....

സിൽവർലൈൻ പദ്ധതി ; ഭൂമി പങ്കിടാൻ തീരുമാനമില്ലെന്ന് വീണ്ടും റെയിൽവേ

0
കോട്ടയം: നിർദിഷ്ട സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വീണ്ടും ദക്ഷിണറെയിൽവേ. സിൽവർലൈൻപദ്ധതി...