Thursday, May 2, 2024 8:48 am

ബൈക്ക് റേസിങ്ങില്‍ പരിശീലനം, ദിവസവും കവര്‍ച്ചകള്‍, നിര്‍മിക്കുന്നത് ആഡംബര ബംഗ്ലാവ് ; ഒടുവിൽ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പഴനി : വൻ കവർച്ചകൾ നടത്തുന്ന നാലുപേർ അറസ്റ്റിൽ. മധുര കൃഷ്ണാപുരം കോളനിയിലെ വൈരമണി (21), ജയ്ഹിന്ദുപുരം ബാലസുബ്രഹ്മണ്യൻ (27), കൽമേട് ഭാഗത്തുള്ള പഴനികുമാർ (25), ശിവ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് 120 പവൻ സ്വർണാഭരണങ്ങളും നാല് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. കവർച്ചയിൽ ലഭിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റ പണത്തിൽ ഇവർ ആഡംബര ബംഗ്ലാവ് നിർമിച്ചുവരുന്നതായി പോലീസ് കണ്ടെത്തി. ഇവരിൽ വൈരമണി ആന്ധ്രപ്രദേശിൽനിന്ന് ബൈക്ക് റേസിങ്ങിൽ പരിശീലനം നേടിയതാണ്.

മധുരയിൽ 13 ഇടങ്ങളിൽ ഇവർ ബൈക്കിലെത്തി മാലമോഷണമുൾപ്പെടെയുള്ള കവർച്ചകൾ തുടരെ നടത്തിയിരുന്നു. കവർച്ച കഴിഞ്ഞയുടൻ മിന്നൽവേഗത്തിൽ ബൈക്ക് ഓടിച്ചാണ് ഇവർ രക്ഷപ്പെട്ടിരുന്നത്. ഇതിനെത്തുടർന്ന് മധുര സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണർമാരായ രവി, ഷൺമുഖം, ഇൻസ്പെക്ടർമാരായ ബാലമുരുകൻ, ഗണേഷൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി. ഇതിൽ കവർച്ചനടന്ന ഭാഗങ്ങളിലുളള നൂറിലധികം സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽനിന്ന് വൈരമണിയെ അറസ്റ്റ് ചെയ്തത്. വൈരമണിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് മൂന്നുപേർ കൂടി വലയിലായി. കുറ്റവാളികളെ പിടികൂടിയ സ്പെഷ്യൽ പോലീസ് സംഘത്തെ മധുര സിറ്റി പോലീസ് കമ്മിഷണർ പ്രേം ആനന്ദ് സിൻഹ അഭിനന്ദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണി ; പിന്നിൽ ഐഎസ്ഐ എന്ന് ഡൽഹി പോലീസ്

0
ഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണം...

യു​പി​യി​ൽ യു​വ​തി അ​ഞ്ച് വ​യ​സു​ള്ള മ​ക​നെ​യും കൊ​ണ്ട് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

0
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വ​തി അ​ഞ്ച് വ​യ​സു​ള്ള മ​ക​നു​മാ​യി ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി...

മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി ; സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്നും...

0
മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ നിലപാട് കടുപ്പിച്ച് ഡ്രൈവിങ് സ്കൂളുകള്‍. അടിമുടി...

വ്യാജ ബോംബ് ഭീഷണി : സന്ദേശം വന്നത് റഷ്യയുടെ കണ്‍ട്രി ഡൊമെയ്‌നുള്ള ഇ- മെയില്‍...

0
ന്യൂഡല്‍ഹി: തലസ്ഥാനനഗരത്തെ ഭീതിലാഴ്ത്തിയ വ്യാജബോംബ് ഭീഷണി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്....