വ്യാജ ബോംബ് ഭീഷണി : സന്ദേശം വന്നത് റഷ്യയുടെ കണ്‍ട്രി ഡൊമെയ്‌നുള്ള ഇ- മെയില്‍ ഐഡിയിൽ നിന്ന് ; കഴിഞ്ഞ വർഷവും ഭീഷണി ഉണ്ടായത് സമാന ഡൊമെയ്‌നിൽ നിന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തലസ്ഥാനനഗരത്തെ ഭീതിലാഴ്ത്തിയ വ്യാജബോംബ് ഭീഷണി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡല്‍ഹിയിലെ 254 സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചത് ഒരേ ഇ- മെയില്‍ ഐഡിയില്‍നിന്നാണെന്നാണ് കണ്ടെത്തല്‍. [email protected] എന്ന മെയിലില്‍നിന്നാണ് ഭീഷണിസന്ദേശം വന്നത്. റഷ്യയുടെ കണ്‍ട്രി ഡൊമെയ്‌നുള്ള ഇ- മെയില്‍ ഐഡിയാണിത്. വി.കെ. എന്ന റഷ്യന്‍ കമ്പനിയാണ് mail.ru ഡൊമെയ്‌നില്‍ ഇ- മെയില്‍ ഐഡികള്‍ നല്‍കുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ വി.പി.എന്‍. ഉപയോഗിച്ചാവാം മെയില്‍ അയച്ചതെന്നാണ് പോലീസ് നിഗമനം. സമാന ഡൊമെയ്‌നിലുള്ള ഇ- മെയിലില്‍നിന്ന് കഴിഞ്ഞവര്‍ഷവും ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വ്യാജബോംബ് ഭീഷണിസന്ദേശം ലഭിച്ചിരുന്നു.

ഡല്‍ഹിയിലെ 242 സ്‌കൂളുകള്‍ക്കും നോയിഡയിലെ നാലും ഗാസിയാബാദിലെ രണ്ടും ഗുരുഗ്രാമിലെ ആറും സ്‌കൂളുകള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ഡല്‍ഹി പോലീസ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ഡൽഹി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. സഹായം ആവശ്യപ്പെട്ട് റഷ്യന്‍ കമ്പനിയേയും ഡല്‍ഹി പോലീസ് സമീപിക്കും. സ്‌കൂളില്‍ നിരവധി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നായിരുന്നു ഇ- മെയിലിന്റെ ഉള്ളടക്കം. ഇതിനൊപ്പം ഖുര്‍ആന്‍ വാക്യങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. രാവിലെ 5.20-നാണ് ആദ്യത്തെ മെയില്‍ ലഭിച്ചത്. ഏറ്റവും ഒടുവില്‍ ലഭിച്ച മെയിലിന്റെ സമയം വൈകിട്ട് 3.13-ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...