Monday, May 20, 2024 4:39 am

കൂറ്റന്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നു – ജീവന്‍ മാത്രം ബാക്കി ; ആറംഗ കുടുംബത്തിന് സഹായം നല്‍കുമെന്ന് ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുടവൻമുഗളിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായമെത്തിക്കുമെന്ന് മന്ത്രി വി.ശവൻകുട്ടി. കനത്ത മഴയിൽ തൊട്ടടുത്ത വീടിന്‍റെ മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ടെങ്കിലും ആറംഗകുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 22 ദിവസം പ്രായമുള്ള പെൺകുഞ്ഞും പോറലേൽക്കാതെ രക്ഷപ്പെട്ടു.

തകർന്ന വീട് വീണ്ടും കാണാനെത്തുമ്പോൾ മാളു എന്ന ലക്ഷ്മി താൻ പെട്ടുപോയിരുന്ന അപകടത്തെക്കുറിച്ചോ, താമസിച്ച വീടില്ലാതായതിനെക്കുറിച്ചോ അറിയാതെ മുത്തശ്ശിയുടെ കൈകളിൽ ഉറക്കത്തിലാണ്.  22 ദിവസമേ ആയിട്ടുള്ളു ലക്ഷ്മി ജനിച്ചിട്ട്. ലക്ഷ്മിയും അച്ഛനും  അമ്മയുമടക്കം ആറുപേരാണ് കൂറ്റൻ മതിലിടിഞ്ഞ് വീണപ്പോൾ വീട്ടിലുണ്ടായിരുന്നത്. അമ്മാവൻ ഉണ്ണി കോൺക്രീറ്റ് മതിലനടിയിൽ കുടുങ്ങിപ്പോയി. തൊട്ടടുത്ത മുറിയിലായതിനാൽ ലക്ഷ്മിയും അമ്മയും പരിക്കില്ലാതെ രക്ഷപ്പെട്ടു.

വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇനി പോകാനിടമില്ലാത്ത ആശങ്കയിലാണ്. ഇതിനിടെ അപകടമുണ്ടായ സമയത്ത് അധികൃതരെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്ന് നാട്ടുകാരിലൊരാൾ ആരോപിച്ചത് വാക്ക് തർക്കത്തിനിടയാക്കി. വിളിച്ചയുടൻ ഫോണെടുത്തെന്നും അനാവശ്യ ആരോപണമാണ് ഉന്നയിക്കുന്നതെന്നുമാണ് മേയർ ആര്യാരാജേന്ദ്രൻ മറുപടി പറഞ്ഞത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇരട്ടപ്പേര് വിളിച്ച് കളിയാക്കി ; പിന്നാലെ കൗമാരക്കാരനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്

0
കോട്ടയം: ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന് മുകളില്‍ ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം...

വരുന്നൂ കാവസാക്കി നിഞ്ച ZX-4RR ; ആകാംക്ഷയിൽ വാഹനപ്രേമികൾ

0
പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി മോട്ടോർ ഇന്ത്യ, ഉയർന്ന...

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...