വിവാഹമോചനം ; നാഗചൈതന്യ പുതിയ വീട്ടിലേക്ക് – നിലവിലെ വീട് സമാന്തയ്ക്ക് വിട്ട് നൽകി

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യൻ താരജോഡികളായിരുന്ന നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചന വാർത്ത ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചാവിഷയമാണ്. ഈ മാസം ആദ്യം വിവാഹബന്ധം വേർപെടുത്തുന്നു എന്ന വാർത്ത താരങ്ങൾ പുറത്തുവിട്ടതിനു ശേഷം ഇരുവരുടെയും പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകലോകം.

പിരിയാൻ തീരുമാനിച്ചതോടെ നാഗചൈതന്യ തനിക്കായി പുതിയ വീട് വാങ്ങി എന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിലാണ് നാഗചൈതന്യ പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്.

വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇത് പൂർത്തിയായാൽ ഉടൻ തന്നെ നാഗചൈതന്യ ഇവിടേക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ.  ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ഇരുവരും ജീവിച്ചിരുന്ന ആഡംബര ബംഗ്ലാവിൽ തന്നെയാവും സമാന്ത വിവാഹമോചനത്തിന് ശേഷവും താമസിക്കുക.

ഗച്ചിബൗളിയിലെ ബംഗ്ലാവിന്റെ കാഴ്ചകൾ താരങ്ങളുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളിലൂടെ മുൻപുതന്നെ ആരാധകർക്ക് സുപരിചിതമാണ്. വെളുത്ത നിറത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് പെയിന്റ് ചെയ്തിരിക്കുന്ന ബംഗ്ലാവിലെ വിശാലമായ ഇൻഡോർ പൂളാണ് ഇവിടത്തെ പ്രധാന ആകർഷണം.

തിയറ്റർ പോലെതന്നെ സജ്ജീകരിച്ചിരിക്കുന്ന മൂവി റൂം യോഗ ചെയ്യുന്നതിനായുള്ള പ്രത്യേക ഇടം, വിശാലമായ ടെറസ് ഏരിയ ആധുനിക രീതിയിൽ ക്രമീകരിച്ചിരിക്കുന്ന അടുക്കള എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നു. നവീകരണം പുരോഗമിക്കുന്ന നാഗചൈതന്യയുടെ പുതിയ വീടിനെകുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...