Sunday, May 5, 2024 4:30 am

ഉമ്മുകുല്‍സുവിന്റെ കൊലപാതകം : ചൂരല്‍ വാങ്ങിനല്‍കിയത് താനെന്ന് രണ്ടാംപ്രതി ; കാറില്‍വെച്ചും മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

ബാലുശ്ശേരി : ഉണ്ണികുളം വീര്യമ്പ്രത്തെ വാടകവീട്ടിൽ ഉമ്മുകുൽസു കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതി ആദിത്യൻ ബിജുവിനെ മലപ്പുറത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ താജുദ്ദീന്റെ സുഹൃത്താണിയാൾ. ക്രൂരമർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണ് യുവതി കൊല്ലപ്പെട്ടത്. കൊലയ്ക്ക് കൂട്ടു നിന്നതിന്റെ പേരിലാണ് ആദിത്യൻ ബിജുവും സുഹൃത്തായ ജോയൽ ജോർജും അറസ്റ്റിലായത്. ആദിത്യന്റെ ഇരിങ്ങാവൂരെ വീട്ടിലും താനൂരുമാണ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്.

യുവതിയെ വാടകവീട്ടിലും കാറിലും ഒന്നാംപ്രതി മർദിച്ചിരുന്നതായി ഇയാൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇതിനായി ഇരിങ്ങാവൂരിലെ കടയിൽനിന്ന് ചൂരൽവാങ്ങി നൽകിയത് താനാണെന്നും വെളിപ്പെടുത്തിയിരുന്നു. ഈ കടയിലെത്തി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊലചെയ്യപ്പെട്ട ദിവസം രാവിലെ ഉമ്മുക്കുൽസുവിനെ വീര്യമ്പ്രത്ത് നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോയ കാർ ഓടിച്ചതും ഇയാളാണ്. കൊടും മർദനത്തിന് ശേഷം വൈകുന്നേരം അവശനിലയിൽ വീര്യമ്പ്രത്തെ വാടക വീട്ടിൽ എത്തിക്കുമ്പോഴും ഇയാൾ കൂടെയുണ്ട്.

റിമാൻഡിലുള്ള ആദിത്യനെ ശനിയാഴ്ചയാണ് പോലീസ് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങിയത്. ബാലുശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ സുരേഷ് കുമാർ, എസ്.ഐ കെ ബാബു, എസ്.സി.പി.ഒ സുരാജ്, സി.പി.ഒ ജംഷി എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട് കുത്തിത്തുറന്ന് സ്വർണ്ണം കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

0
കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ...

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...