ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഡി.എയില്‍ മൂന്ന് ശതമാനം വര്‍ധന വരുത്താനാണ് തീരുമാനം. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ 31 ശതമാനമായി ഉയരും. വ്യാഴാഴ്ച രാവിലെ കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നാണ് ഡി.എ, ഡി.ആര് വര്‍ധനയ്ക്ക് അംഗീകാരം നല്‍കിയത്. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും വര്‍ധിക്കും.
ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ വര്‍ധിപ്പിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ഡി.എ, ഡി.ആര് വര്‍ധന സര്‍ക്കാര്‍ താല്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ 17 ശതമാനത്തില്‍ നിന്ന് ഡി.എ 28 ശതമാനമായി ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ഡി.എ വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.