പ്രകൃതി ദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നു ; വി.ഡി സതീശനെതിരെ സി.പി.ഐ.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിനെതിരെ സി.പി.ഐ.എം. പ്രകൃതി ദുരന്തത്തിൽ പോലും വി ഡി സതീശൻ രാഷ്ട്രീയം കലർത്തുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. പ്രതിപക്ഷ നേതാവിന്റെ നിലപാട് ആ പദവിക്ക് ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രകൃതിക്ഷോഭം നേരിടുന്നതിന് സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചത്. ദുരന്ത പ്രദേശങ്ങളിൽ മന്ത്രിമാർ നേരിട്ട് രക്ഷാപ്രവർത്തനത്തിനിറങ്ങി. പ്രതിപക്ഷ നേതാവിനെ അവിടെയെങ്ങും ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോരായ്മ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രിയെ വിമർശിക്കാൻ മാത്രം സമയം ചെലവിടുന്ന വി ഡി സതീശൻ നരേന്ദ്ര മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നല്കുകയാണ്. ഉരുൾപൊട്ടലിന്റെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...